ടിമോലോല്‍ ഐ ഡ്രോപ്‌സ് കണ്ണ് ശസ്ത്രക്രിയ കഴിഞ്ഞ ഒരാള്‍ക്കു ഡോക്ടര്‍ കുറിച്ചു നില്‍കി. എന്നാല്‍ ഫാര്‍മസിയില്‍ നിന്നു നല്‍കിയത് ഗ്ലൂ ബോട്ടിലാണ്. ഫാര്‍മസിക്കാര്‍ ഡോക്ടര്‍ കുറിച്ചു നല്‍കിയ കണ്ണിലൊഴിക്കുന്ന മരുന്നിനു പകരം രോഗിക്കു നല്‍കിയതു നഖം ഒട്ടിക്കുന്ന പശ. രോഗികൾ പശ കണ്ണിലൊഴിക്കുകയും കണ്‍പോളകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവം നടന്നത് യു കെയിലാണ്. നെയില്‍ ഗ്ലൂ സാധാരണ ഗ്ലൂവിനേക്കാള്‍ കുറച്ചുകൂടി ശക്തിയുള്ളതാണ്. ഇത് പൊട്ടിപ്പോയ നഖങ്ങൾ ശരിയാക്കാനാണ് ഉപയോഗിക്കുന്നത്.
കാഴ്ചയില്‍ ഒരുപോലെയാണ് രണ്ടും എകദേശം ഇരിക്കുന്നത്. ഒഴിച്ചപ്പോള്‍ തന്നെ അസ്വഭാവികത തോന്നിയ രോഗി ഉടന്‍ കണ്ണുകള്‍ ശുദ്ധ വെള്ളം കൊണ്ടു കഴുകി. അതു കൊണ്ടു തന്നെ കണ്‍പോളകള്‍ ഒട്ടിപ്പിടിച്ചില്ല. ഇയാള്‍ക്കു കണ്ണിനു ചുവപ്പും കോര്‍ണിയക്ക്ക്കു പോറലും ഏറ്റു. രണ്ടാഴ്ചത്തെ ചികിത്സയുടെ ഇതു പരിഹാരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments