ഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗം എപ്പോഴും സംസാരവിഷയമാണ്. ഇത്തവണ ഇംഗ്ലീഷ് പ്രയോഗിച്ചപ്പോഴുണ്ടായ തെറ്റാണ് വാര്‍ത്തയായത്. ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് ലൈവ് പുതുവത്സരദിനത്തില്‍ ഉണ്ടായിരുന്നു. 20,000 ത്തിലേറെ പ്രേക്ഷകരും ഇതിന് ഉണ്ടായിരുന്നു. വ്യാകരണപ്പിശക് സംഭവിച്ചത് ഇതില്‍ നന്ദി പറഞ്ഞ് തരൂര്‍ ഇട്ട ട്വീറ്റിലാണ്.
ചിലര്‍ ട്വീറ്റിലെ തെറ്റ് കണ്ടെത്തി ഉടന്‍ തന്നെ രംഗത്തെത്തി. അതില്‍ പ്രമുഖന്‍ എഴുത്തുകാരന്‍ സുഹേല്‍ സേത്ത് ആയിരുന്നു. പിന്നാലെ മറ്റ് പലരും തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഉടന്‍ തന്നെ തരൂരിന്റെ മറുപടിയും വന്നു. തെറ്റില്‍ നിന്ന് താന്‍ പാഠം പഠിച്ചെന്നായിരുന്നു തരൂരിന്റെ മറുപടി. തെരക്കിനിടയില്‍ സംഭവിച്ച തെറ്റാണെന്നും ട്വീറ്റ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുന്‍പ് അത് പരിശോധിക്കണമെന്ന പാഠം താന്‍ പഠിച്ചെന്നും തരൂര്‍ പറഞ്ഞു.
Delighted to have 20,000 live viewers for my #FacebookLive at lunchtime on New Year’s Day! Those whom missed it can view it at leisure on https://t.co/z3MGd0mvtg @facebook
— Shashi Tharoor (@ShashiTharoor) January 1, 2018
Happy New Year. And those ‘who’ missed it?????? or those ‘of’ whom…??? https://t.co/WvrjAf4JdA
— SUHEL SETH (@suhelseth) January 1, 2018
Just heard @suhelseth caught it too! All thanks to hasty typing — should have re-read and deleted but was rushing. Another “hoong hats” moment: Teaches me a lesson to check before pressing “Tweet” https://t.co/sVgh8JI9aF
— Shashi Tharoor (@ShashiTharoor) January 2, 2018
Post Your Comments