ബജറ്റിന് മുമ്പ് അരിവില കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനു മുമ്പ് അരിവില കുത്തനെ ഉയര്‍ത്താന്‍ ഇടനിലക്കാരുടെയും മൊത്തവില്‍പ്പനക്കാരുടെയും ഒത്തുകളി. കഴിഞ്ഞയാഴ്ച 46 ല്‍ നിന്ന മേല്‍ത്തരം മട്ട അരിക്ക് കഴിഞ്ഞയാഴ്ച അവസാനം രണ്ടുരൂപ കൂട്ടിയതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും രണ്ടു രൂപ കൂട്ടി അമ്പതിലെത്തിക്കുകയായിരുന്നു. സപ്ലൈകോയുടെ നെല്ല് സംഭരണം അട്ടിമറിക്കാനുള്ള സ്വകാര്യ മില്ലുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. തിലോത്തമനും ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇക്കുറി സര്‍ക്കാര്‍ തന്നെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുകയായിരുന്നു. കുറഞ്ഞ കുത്തരി വിലയും കൂട്ടി. പച്ചരി, ജയ അരി വില മാത്രമാണ് ആശ്വാസമായുള്ളത്.

നെല്ല് കിട്ടാനില്ലെന്നു പറഞ്ഞാണു വിലവര്‍ധന. എന്നാല്‍ കൊയ്ത്തു കഴിഞ്ഞു കര്‍ഷകര്‍ സര്‍ക്കാരിനും സ്വകാര്യ മില്ലുടമകള്‍ക്കും നെല്ല് നല്‍കിയിട്ടു ദിവസങ്ങളേയായുള്ളൂ. ഒറ്റയാഴ്ചയ്ക്കുള്ളില്‍ മട്ട അരിക്കു നാലുരൂപയുടെ വര്‍ധന. വില അമ്ബതു കടന്നതോടെ മേല്‍ത്തരം മട്ട അരിക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനും നീക്കം. പൂഴ്ത്തിവയ്പ് വ്യാപകമായതിനാല്‍ ബ്രാന്‍ഡഡ് അരികള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിരുന്ന മേല്‍ത്തരം നെല്ല് മാറ്റി നിലവാരം കുറഞ്ഞ അരിയായിരുന്നു സ്വകാര്യ മില്ലുടമകള്‍ നല്‍കിയിരുന്നത്. ഇതുവഴി കോടികളുടെ ലാഭമായിരുന്നു മില്ലുടകള്‍ക്ക്. ഇക്കുറി അതിനു കഴിയാതെ വന്നതോടെയാണ് അഴി പൂഴ്ത്തി വില ഉയര്‍ത്താനുള്ള ശ്രമം.

Share
Leave a Comment