ദുബായ് : യുഎഇയില്‍ കളഞ്ഞു കിട്ടിയ ബാഗ് തിരിച്ച് നല്‍കി ഏവര്‍ക്കും മാതൃകയായ ഇന്ത്യന്‍ പ്രവാസിക്ക് ആദരവ്. 200,000 ദിർഹം മൂല്യം വരുന്ന സ്വർണ–വജ്ര ആഭരണങ്ങൾ അടങ്ങിയ ബാഗ് പോലീസിനു തിരിച്ച് നല്‍കിയ ശുചീകരണ തൊഴിലാളിയും ഇന്ത്യക്കാരനുമായ വിനാകട്ടറിനെയാണ് ദുബായ് പൊലീസ് അഭിനന്ദിച്ചത്.
.@DubaiPoliceHQ honors a cleaner for his honesty after he returned a bag containing golden jewellery and diamonds worth AED200,000 which he found during his duty in Al Qusais area, #Dubai. pic.twitter.com/pxPjggNf2N
— Dubai Media Office (@DXBMediaOffice) January 1, 2018
അൽ ഖാസിസിലെ ക്ലീനിങ് ഡ്യൂട്ടിക്കിടെ കളഞ്ഞു കിട്ടിയ ബാഗ് ഉടന്‍ തന്നെ ഇദ്ദേഹം അൽ ഖാസിസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സത്യസന്ധതയെ മാനിച്ച് അൽ ഖാസിസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അലി അദീതി സർട്ടിഫിക്കറ്റും സമ്മാനവും നൽകി ആദരിക്കുകയായിരുന്നു.
Post Your Comments