ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചയച്ചു. സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ബാലനെയാണ് ഇന്ത്യ തിരിച്ചയച്ചത്. പഞ്ചാബിലെ ഫിറോസ്പുര്‍ സെക്ടര്‍ വഴി ഇന്ത്യയിലെത്തുകയായിരുന്നു ബാലന്. പഞ്ചാബിലെ ഫിറോസ്പുര്‍ സെക്ടര്‍ വഴി ഇന്ത്യയിലെത്തിയ ബാലനെ കഴിഞ്ഞ മേയ് ഒന്നിനാണ് അതിര്‍ത്തി രക്ഷാ സേന പിടികൂടുന്നത്. തുടര്‍ന്ന് കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ച് വരികയായിരുന്നു.
പോക്കറ്റിലുണ്ടായിരുന്ന ഇരുപത് രൂപയുടെ പാക് കറന്‍സിയില്‍ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡല്‍ഹിയിലെ പാക് നയതന്ത്ര കാര്യാലയം കുട്ടിയുടെ പിതാവ് ലാഹോര്‍ സ്വദേശിയായ ജാവേദ് ഇഖ്ബാല്‍ ആണെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ബാലന് അതിര്‍ത്തി കടന്നെത്തിയത്. ഹുസൈന് എന്ന ബാലനെ തിങ്കളാഴ്ച പാക് അധികൃതര്‍ക്ക് കൈമാറിയത്.
Post Your Comments