Latest NewsNewsIndia

സൈനികര്‍ ദിനം പ്രതി മരിക്കും ; ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു

ന്യൂഡല്‍ഹി: സൈനികര്‍ ദിനം പ്രതി മരിക്കുമെന്ന ബിജെപി നേതാവിന്റെ പരമാര്‍ശം വിവാദമാകുന്നു. ദിനം പ്രതി സൈനികര്‍ മരിക്കാത്ത ഏതെങ്കിലും രാഷ്ട്രം ലോകത്തുണ്ടെയായെന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്. ബി.ജെ.പി എം.പി. നേപ്പാള്‍ സിങ്ങാണ് വിവാദ പരമാര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാമ്പില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ അഞ്ചു സൈനികര്‍ വധിക്കപ്പെട്ട വിഷയത്തെക്കുറിത്ത് ചോദിച്ച വേളയിലാണ് എംപി വിവാദ പരമാര്‍ശം നടത്തിയത്.

സൈനികരുടെ ജോലി അത്തരത്തിലുള്ളതിനാല്‍ അവര്‍ എന്നും മരണം പ്രതീക്ഷിക്കണം. യുദ്ധമുള്ള എല്ലാ രാജ്യത്തും സൈനികര്‍ മരിക്കുന്നുണ്ട് എന്നും എംപി അഭിപ്രായപ്പെട്ടു. നേപ്പാള്‍ സിങിന്റെ പരമാര്‍ശം വിവാദമയതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തി. സൈനികരെ അപമാനിക്കാനായി ഒന്നു പറഞ്ഞില്ലെന്നാണ് വിശദീകരണം

 

shortlink

Post Your Comments


Back to top button