ന്യൂഡല്‍ഹി: ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള പദ്ധതിയാണിത്. ഇതു ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇതു ആരംഭിക്കുമെന്നാണ് വിവരം. ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതിയായ ഇതു വഴി ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം നല്‍കിയെന്നു വിമന്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ് വകുപ്പ് സെക്രട്ടറി ആര്‍. കെ ശ്രീവാസ്തവ വ്യക്തമാക്കി. പദ്ധതി പൂര്‍ണ്ണതോതില്‍ അടുത്ത മാസം മുതല്‍ നടപ്പാക്കും. ഇതിന്റെ പ്രയോജനം 51 .6 ലക്ഷം ഗര്‍ഭിണികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കാനാണ് തീരുമാനം. 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി പദ്ധതി ആരംഭിച്ചിരുന്നു. ഇതു അടുത്ത മാസം മുതല്‍ രാജ്യം മുഴുവന്‍ നടപ്പാക്കും.
Post Your Comments