പ്രശസ്ത ഗായകന്‍ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ അറസ്റ്റില്‍. തന്‍റെ റേഡിയോ സ്റ്റേഷനായ ആലയവാണിയിലെ ജോലിക്കാരിയായ യുവതിയോട് തെലുങ്ക് സംഗീതജ്ഞനായ ഗസല്‍ ശ്രീനിവാസാണ് മോശമായി പെരുമാറിയതിന് അറസ്റ്റിലായത്.
യുവതിയെ ഗസല്‍ ശ്രീനിവാസ് ഭീഷണിപ്പെടുത്തിയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് കേസ്. യുവതി ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ആലയവാണി ആത്മീയ ഷോകളും പാട്ടുകളും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സ്റ്റേഷനാണ്. പരാതിക്കാരി ഗസല്‍ ശ്രീനിവാസ് നടത്തുന്ന ഈ റേഡിയോയിലെ ജീവനക്കാരിയാണ്.
ഗസല്‍ ശ്രീനിവാസ് തനിക്കൊപ്പം ഉറങ്ങിയില്ലെങ്കില്‍ ശമ്പളം തരില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ച അറസ്റ്റ് നടന്നത് ഡിസംബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ്. ഗസല്‍ ശ്രീനിവാസിന്‍റെ പെരുമാറ്റത്തില്‍ റേഡിയോ സ്റ്റേഷനിലെ മറ്റ് യുവതികളും പരാതിപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഗസല്‍ ശ്രീനിവാസിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
Post Your Comments