Latest NewsNewsIndia

ഞങ്ങൾ സൈനികരാകും: വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ തുഫൈൽ അഹമ്മദിന്റെ പെണ്മക്കൾ

ശ്രീനഗർ : ഞങ്ങൾ ഒരിക്കൽ ഓഫീസർമാരാകും . അബ്ബയുടെ മരണത്തിനു ഞങ്ങൾ പ്രതികാരം ചെയ്യും. ഇതാണ് അവന്തിപ്പുരയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ തുഫൈൽ അഹമ്മദിന്റെ പെണ്മക്കൾ ഭീകരർക്ക് നൽകുന്ന മറുപടി. അബ്ബയുടെ മരണത്തിന് പ്രതികാരം ചെയ്യുന്നത് വരെ വിശ്രമമില്ലെന്നും തുഫൈലിന്റെ പെണ്മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീരിനെ അശാന്തിയുടെ ആഴങ്ങളിലേക്ക് തള്ളിവിടുന്ന ഭീകരരെ തങ്ങൾ ഭയക്കുന്നില്ല. ലോകത്ത് പാകിസ്ഥാനെക്കാൾ മോശമായ മറ്റൊരു രാജ്യമില്ലെന്ന് തുഫൈൽ അഹമ്മദിന്റെ മകൻ അനീസും അഭിപ്രായപ്പെട്ടു. അവന്തിപ്പുരയിൽ സിആർപിഎഫ് ക്യാമ്പിനു നേരേ നടന്ന ആക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത് .

മൂന്നു ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ എന്തു വിലകൊടുത്തും അടിച്ചമർത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മക്കൾ ആവശ്യപ്പെട്ടു. ജെയ്ഷെ ഭീകരന്മാരാണ് ആക്രമണത്തിന് പിന്നിലെന്ന് സർക്കാർ സ്ത്രീഈകാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button