യുഎഇ യും സൗദിയും പുതുവര്‍ഷ ദിനം മുതല്‍ വാറ്റ് നടപ്പിലാക്കി തുടങ്ങി. ഗള്‍ഫ് സാമ്പത്തിക രംഗത്ത് പുതിയ മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ പദ്ധതിയെ ലോകം ഉറ്റു നോക്കുകയാണ്. അഞ്ചു ശതമാനമാണ് ഇരു രാജ്യങ്ങളിലും മൂല്യവര്‍ദ്ധിത നികുതി. ജനുവരി ഒന്ന് മുതലാണ് സൗദിയില്‍ പുതിയ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നത്. ഇതിനു മുമ്പ് ഇതു സംബന്ധമായ നിയമങ്ങളെ കുറിച്ച് വിശദമായി പഠിക്കണമെന്ന് വ്യാപാരികളോട് ജനറല്‍ അതോരിറ്റി ഓഫ് സക്കാത്ത് ആന്‍ഡ് ടാക്സ് ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനമാണ് വാറ്റ് ഈടാക്കുക. എന്നാല്‍ പല സാധനങ്ങളും സേവനങ്ങളും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
യു.എ.ഇ.യിലും സൗദിയിലും ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികളുടെ ജീവിത ചെലവ് കുത്തനെ വര്‍ധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് നാടുകളില്‍ ആദ്യമായാണ് ഈ നികുതി സമ്പ്രദായം നടപ്പിലാകുന്നത്. താമസചെലവും വിദ്യാഭ്യാസ ചെലവും വര്‍ധിക്കുന്നതോടെ കുടുംബവുമൊത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് ഇത് വെല്ലുവിളിയാകും. ലോകം ഉറ്റു നോക്കുന്ന ഈ നികുതി നിയമത്തെക്കുറിച്ചുള്ള അവ്യക്തതയാണ് ഇതിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് കാരണം. അത്തരം കണ്ഫ്യൂഷനുകള് മാറിയാല്‍ ഇത് മികച്ച ഒരു രീതിയാണെന്ന് ലോകം സമ്മതിക്കും. രാഷ്ട്രീയ ലാഭാത്തിനായും മറ്റും ഒരു പരിഷ്കാരവും വരുത്തേണ്ട ആവശ്യം ഈ രാജ്യങ്ങള്‍ക്കില്ല. അതായത് ശക്തമായ നിയമ നിര്‍മ്മാണത്തില്‍ ഊന്നിയുള്ള ഒരു ഭരണമാണ് ഈ രാജ്യങ്ങളില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ മുതലെടുപ്പ് അവിടെ നടക്കുകയില്ല. ഏതൊരു പുതിയ പദ്ധതിയുടെയും ആരംഭത്തില്‍ ചില പാളിച്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികം.
വാറ്റ് നടപ്പിലാക്കിയത് മൂലം എല്ലാ വന്‍കിട ചെറുകിട സ്ഥാപനങ്ങളും പുതിയ ബില്ലിംഗ് രീതിയിലേയ്ക്ക് മാറിക്കഴിഞ്ഞു. ഓരോ സാധനത്തിനും ഇനം തിരിച്ചുള്ള വാറ്റ് ബില്ലില്‍ രേഖപ്പെടുത്തുന്ന രീതിയാണ് ഉള്ളത്. അതുമികച്ച രീതി തന്നെയാണ്. ഇന്ത്യയില്‍ ജിഎസ്ടി നടപ്പിലാക്കിയത് പോലെയാണ് ഇപ്പോള്‍ വിദേശ രാജ്യങ്ങളുടെ വാറ്റ്. തുടക്കത്തില്‍ ചില വിമര്‍ശങ്ങള്‍, പാളിച്ചകള്‍ ഉണ്ടാകുമെങ്കിലും ഈ നികുതി സമ്പ്രദായം മികച്ച ഒരു പദ്ധതിയായി അംഗീകരിക്കപ്പെടുമെന്നതില്‍ സംശയമില്ല.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും, ഡ്രഗ് ആന്‍ഡ് ഫുഡ് അതോറിറ്റിയുടെയും അംഗീകാരമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വാറ്റ് ഉണ്ടായിരിക്കില്ല. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറത്തേക്കുള്ള കയറ്റുമതി, അന്താരാഷ്ട്ര ഗതാഗത സേവനങ്ങള്‍, താമസ വാടക, നിക്ഷേപ ആവശ്യത്തിനുള്ള തൊണ്ണൂറ്റിയൊമ്പത് ശതമാനം പരിശുദ്ധമായ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയ്ക്കും നികുതി ഈടാക്കില്ല.
പാസ്പോര്‍ട്ട് സേവനങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയോ പുതുക്കുകയോ ചെയ്യല്‍, ലൈഫ് ഇന്‍ഷുറന്‍സ്, ഡിപ്പോസിറ്റ് ആന്‍ഡ് സേവിംഗ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്ത് ലക്ഷം റിയാലില്‍ കൂടുതല്‍ പ്രതിവര്‍ഷ വരുമാനമുള്ള സ്ഥാപനങ്ങള്‍ ഈ ഡിസംബര്‍ ഇരുപതിന് മുമ്പ് വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വരുമാനം മൂന്നേമുക്കാല്‍ ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ ആണെങ്കില്‍ അടുത്ത വര്‍ഷം ഡിസംബര്‍ ഇരുപതിന് മുമ്പ് രജിസ്റ്റര്‍ ചെയ്താല്‍ മതി.
നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മൊബൈല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളില്‍ നിന്നും റീചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ വാറ്റ് ഈടാക്കും. മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ നിയമലംഘനം കണ്ടെത്താന്‍ സൗദിയില്‍ പരിശോധന കര്‍ശനമാക്കി. വാണിജ്യ നിക്ഷേപ മന്ത്രാലയവും ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്‍ഡ് ടാക്സും സംയുക്തമായാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. പതിനെട്ടോളം സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധനകളുടെ ഭാഗമാകും.
വാറ്റ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്കി. വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുക, രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കുക, പരിശോധനയ്ക്ക് സഹകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
എന്നാല്‍ ശക്തമായ മുന്നറിയിപ്പും ബോധാവല്ക്കരണങ്ങളും ഉണ്ടായിട്ടും പല സ്ഥാപനങ്ങളും ഇനിയും വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാനോ, വാറ്റ് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. വാറ്റ് സംബന്ധമായ അവ്യക്തതയാണ് ഇതിനു പ്രധാന കാരണം. നിയമം പ്രാബല്യത്തില്‍ വന്ന് അവ്യക്തതകള്‍ നീങ്ങിയതിനു ശേഷം പദ്ധതി നടപ്പിലാക്കാനാണ് പലരുടെയും നീക്കം. കൂടാതെ കുവൈറ്റ്, ബഹ്റിന് തുടങ്ങിയ രാജ്യങ്ങള്‍ വാറ്റ് നടപ്പിലാക്കുന്നത് മാറ്റി വച്ചിരിക്കുകയാണ്.
Post Your Comments