ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ അറസ്റ്റ് വാറണ്ട്. രണ്ടു വര്‍ഷം മുമ്ബ് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ തീവയ്പ്പിലും അക്രമത്തിലും പങ്കുണ്ടെന്നാരോപിച്ച് കിഴക്കന്‍ ബംഗ്ലാദേശിലെ കൊമില്ല ജില്ലാ കോടതി ജഡ്ജി ജോയ്നാബ് ബീഗമാണ് ഖാലിദ സിയക്കെതിരെ അറസ്റ്റ് വാറണ്ടിന് ന് ഉത്തരവിട്ടത്. 2015 ല്‍ ബസ് കത്തിക്കലുമായി ബന്ധപ്പെട്ട കേസിലാണ് സിയ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. സിയയെക്കൂടാതെ 48 പേര്‍ക്കെതിരെയും കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടിരുന്നു.
Post Your Comments