മാവേലിക്കര: വാട്സആപ് ഗ്രൂപ്പിനെതിരെ കേസ്. വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങത്തിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്.
പുണ്യാളന്‍ എന്ന പേരിലുള്ള വാട്സ്‌ആപ് ഗ്രൂപ്പിനെതിരെ തെക്കേകര ഉമ്പര്‍നാട് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗ്രൂപ്പിലൂടെ വീട്ടമ്മയും ഭര്‍ത്താവും ഒരുമിച്ചുള്ള ചിത്രങ്ങളിട്ട ശേഷം വീട്ടമ്മയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്. അയല്‍വാസി പറഞ്ഞു വിവരമറിഞ്ഞ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയാരിന്നു. വീട്ടമ്മ വിദേശത്തുള്ള ഭര്‍ത്താവിനോടും വിവരങ്ങള്‍ പറഞ്ഞിട്ടുണ്ട്.
Post Your Comments