Latest NewsNewsInternational

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വീണ്ടും പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വീണ്ടും പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്ട്‌സ്ആപ്പ് ഒരുങ്ങുന്നു. ഒരു മേസേജിന് ഗ്രൂപ്പിലുള്ളവര്‍ അറിയാതെ മറുപടി കൊടുക്കാവുന്ന സംവിധാനമാണ് ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍മാര്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചില വിന്‍ഡോസ് ഫോണുകളില്‍ ലഭിച്ച വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ അബദ്ധവശാല്‍ കയറിപ്പോയതാണ് ഈ ഫീച്ചര്‍ എത്തുന്നു എന്നതിനുള്ള സൂചന ടെക്ക് ലോകം അറിയാനിടയായത്.

ടെക്‌നോളജി ലീക്കുകള്‍ പുറത്തുവിടുന്ന @WABetaInfo ഇത് സംബന്ധിച്ച പ്രത്യേകതകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഈ ഫീച്ചര്‍ ഉടന്‍ തന്നെ മറ്റ് ഫോണുകളിലും എത്തും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഒരു സന്ദേശത്തില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ചാല്‍ ഡിലിറ്റ്, ഫോര്‍വേഡ്, കോപ്പി പോലുള്ള ഓപ്ഷനാണ് ലഭിക്കുന്നതെങ്കില്‍ ഇനി മുതല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് ഗ്രൂപ്പില്‍ അല്ലാതെ പ്രൈവറ്റായി സന്ദേശം അയക്കാന്‍ കഴിയും.

അതേസമയം 2017 അവസാനിക്കുമ്പോള്‍ ചില സൗകര്യങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പ് ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഫോണുകളിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ബ്ലാക്‌ബെറി 10, വിന്‍ഡോസ് 8 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉള്ള ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം വാട്ട്‌സ്ആപ്പ് ലഭ്യമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button