അബുദാബി: പ്രവാസികളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി യുഎഇ രംഗത്ത്. വീഡിയോ കോളിനും വോയിസ് കോളിനും ഉപയോഗിക്കുന്ന ലോകപ്രശസ്ത സോഫ്റ്റ് വെയറായ സ്‌കൈപ്പ് യുഎഇയില്‍ നിരോധിച്ചു. യുഎഇയുടെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഇതു സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
സ്‌കൈപ്പ് നല്‍കി വരുന്നത് ലൈസന്‍സില്ലാത്ത വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സര്‍വ്വീസ് ആണ്. ഈ സാഹചര്യത്തിലാണ് ഇതു നിരോധിച്ചതെന്നു ട്വീറ്റില്‍ ഇത്തിസലാത്ത് പറയുന്നു.
സ്‌കൈപ്പ് ഉപയോഗിക്കാനായി യുഎഇയില്‍ സാധിക്കാതെ വന്ന നിരവധി പേരാണ് വിവരം സ്‌കൈപ്പിനെ അറിയിച്ചത. ഇതേ തുടര്‍ന്ന് കമ്പനി തങ്ങളുടെ സേവനം യുഎഇയില്‍ നിരോധിച്ചതായി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. ഇനി ഈ സേവനം യുഎയില്‍ ലഭിക്കില്ലെന്നും വെബസൈറ്റ് വ്യക്തമാക്കി. നിരോധനത്തിനു എതിരെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി.
Hi,
The access to the Skype App is blocked since it is providing unlicensed Voice over Internet Protocol (VoIP) Service, which falls under the classification of prohibited contents as per the United Arab Emirates’ Regulatory Framework. Thanks— Etisalat UAE (@etisalat) December 30, 2017
Post Your Comments