Latest NewsIndiaNews

രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്മിയിൽ തമ്മിലടി

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്മിയിൽ തർക്കം.കുമാര്‍ബിശ്വാസ് സീറ്റിന് അവകാശവാദം ഉന്നയിച്ച്‌ രംഗത്തുണ്ടെങ്കിലും അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താല്‍പ്പര്യമില്ല. പാര്‍ടി നേതൃത്വത്തിന് എതിരേ കലാപക്കൊടി ഉയര്‍ത്തിയ കുമാര്‍ബിശ്വാസിന് അവസരം നല്‍കേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെജ്രിവാള്‍ വിഭാഗം പറയുന്നു.

ഇതിനെതിരെ കുമാര്‍ബിശ്വാസിന്റെ അനുയായികള്‍ കഴിഞ്ഞദിവസം പാര്‍ടി ആസ്ഥാനത്ത് നാല് മണിക്കൂര്‍ നീണ്ട ധര്‍ണ നടത്തി.ജനുവരി അഞ്ച് വരെയാണ് പത്രികസമര്‍പ്പിക്കാനുള്ള സമയം. ഇതുവരെ സ്ഥാനാർത്ഥിയെ കണ്ടെത്താനായിട്ടില്ല.ദേശീയരാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന്റെ ഭാഗമായി കെജ്രിവാള്‍ തന്നെ മത്സരിക്കുമെന്നും സൂചനയുണ്ട്.

റിസര്‍വ്ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ടി എസ് താക്കൂര്‍, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി, നൊബേല്‍ ജേതാവായ സാമൂഹ്യപ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ഥി, വ്യവസായി സുനില്‍ മുഞ്ജല്‍ തുടങ്ങിയവരോട് സ്ഥാനാര്‍ഥിയാകണമെന്ന് ആംആദ്മി അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഇവരെല്ലാം ഇത് നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button