Latest NewsKeralaNews

സംസ്ഥാനത്ത് രാഷ്ട്രീയാക്രമണ കേസുകളെ കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

 

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയാക്രമണ കേസുകളില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. 2016നെ അപേക്ഷിച്ച് 2017ല്‍ കേസുകളില്‍ ഗണ്യമായി കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുവെ രാഷ്ട്രീയാക്രമണ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്ന കണ്ണൂരിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1684 കേസുകളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഡിസംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ 2017 ഡിസംബര്‍ 30 വരെ 1463 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button