ന്യൂഡൽഹി: ഉമ്പായി ഭീകരാക്രമണം ഇന്നും ഇന്ത്യയുടെ നടുക്കമുണർത്തുന്ന ഓർമ്മകളിലൊന്നാണ്. ഇതിന്റെ സൂത്രധാരനായ ഭീകരനാണ് ജമാ അത്തുദ്ദഅവ തലവന്‍ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിത്തം വ്യക്തമായതിനെ തുടര്‍ന്ന്, 2008 മേയില്‍ ഹാഫിസ് സയീദിനെ യുഎസ് ആഗോളഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് ഒരുകോടി ഡോളര്‍ വിലയിടുകയും ചെയ്തു. പാകിസ്ഥാൻ ഇയാളെ തടവിലാക്കുകയും കോടതി മോചിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന്, മില്ലി മുസ്ലിം ലീഗ് എന്ന പേരില്‍ 2018ലെ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു സയീദ് പ്രഖ്യാപിച്ചിരുന്നു. സയീദുമായി സഖ്യത്തിനു തയാറാണെന്നു മുന്‍ പട്ടാളമേധാവി പര്‍വേസ് മുഷറഫ് വ്യക്തമാക്കി. ഈ കൊടും ഭീകരനെ പിന്തുണയ്ക്കുക എന്നു പറഞ്ഞാല്‍ അത് ഇന്ത്യക്ക് പൊറുക്കാന്‍ കഴിയാത്ത കുറ്റമാണ്. എന്നിട്ടും ഉറ്റു സുഹൃത്തായ ഇന്ത്യയെ അവഗണിച്ച് ഫലസ്തീനിലെ പാക്കിസ്ഥാന്‍ സ്ഥാനപതി സയീദിനൊപ്പം വേദി പങ്കിട്ടും. അതും ഇന്ത്യാ വിരുദ്ധ റാലിയില്‍, പൊറുക്കാനാവാത്ത ഈ തെറ്റോടെ ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലപാടു മാറ്റുമെന്ന സംശയം പോലും ഫലസ്തീന് തോന്നി.
കര്‍ശനമായ ഭാഷയില്‍ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചതോടെയാണ് ഫലസ്തീന്‍ പാക്കിസ്ഥാന്‍ അബാസിഡറെ തിരുച്ചു വിളിച്ച് മുഖം രക്ഷിച്ചത്. സംഭവത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച ഫലസ്തീന്‍, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനപതിയെ പിന്‍വലിക്കുകയായിരുന്നു. ഇസ്രയേലിനോട് അടുപ്പം പുലര്‍ത്തുന്ന ഇന്ത്യ ഒരു കാലത്തും ഫലസ്തീനെ കൈവിട്ടിരുന്നില്ല. എന്നാല്‍, ഇന്ത്യാ വിരുദ്ദ നിലപാട് സ്വീകരിച്ചതോടെ ജറുസലേമിനെ വേണ്ടി വന്നാല്‍ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന സൂചന പോലും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
Post Your Comments