തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ മന്ത്രിസഭായോഗം ചേരാൻ തീരുമാനം. ബുധനാഴ്ച ചേരേണ്ട പതിവു മന്ത്രിസഭാ യോഗമാണ് തിങ്കളാഴ്ച രാവിലെ ചേരുന്നത്. സിപിഎം ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച ചേരാൻ തീരുമാനമായിരിക്കുന്നത്.
ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ പോൾ ആന്റണിയുടെ ആദ്യ മന്ത്രിസഭാ യോഗമാണിത്.
Post Your Comments