തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് പ്രചാരണം നടത്തിയ ധനമന്ത്രി തോമസ് ഐസക്ക് മാപ്പുപറയണമെന്ന് ബിജെപി. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പു കേടും അമിതമായ കടം വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് മന്ത്രി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് നമ്മുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്രത്തില്‍ നിന്ന് കടം വാങ്ങി ചെലവഴിക്കാതെ വീണ്ടും കടം വാങ്ങുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെയ്തു വന്നിരുന്നത്. വകുപ്പിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിവില്ലെന്ന് തെളിയിച്ച മന്ത്രിയെ പുറത്താക്കി പുതിയ ധനമന്ത്രിയെ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഏറെ കൊട്ടിഘോഷിച്ച് രൂപീകരിച്ച കിഫ്ബി പരാജയമാണെന്ന് ഉടന്‍ തന്നെ തോമസ് ഐസക് സമ്മതിക്കുമെന്നും എംഎസ് കുമാര്‍ പറയുകയുണ്ടായി.
Post Your Comments