ന്യൂയോര്‍ക്ക് : ഡിലീറ്റ് ഫോര്‍ എവെരി വണ്‍ എന്ന പുതിയ ഫീച്ചറിനു ശേഷം പുതിയ രണ്ടു ഫീച്ചറുകളുമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റഡ് വേര്‍ഷന്‍ എത്തുന്നു. വീഡിയോകള്‍ ഉപഭോക്താക്കള്‍ക്ക് കാണാനായി പ്രത്യേക പോപ്പപ്പ് സ്‌ക്രീന്‍ നല്‍ുന്ന പക്ചര്‍ ടു പിക്ചര്‍ മോഡാണ് പുതുതായി എത്തുന്നത്.
വീഡിയോ പ്ലെയറിന്റെ രീതിയിലാകും ഈ സംവിധാനം പുറത്തിറക്കുക. മറ്റൊന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യമായി സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ്. ഇത് റിപ്ലേ പ്രൈവറ്റ് ഓപ്ഷനിലാണ് ഉണ്ടാവുക. അടുത്ത അപ്‌ഡേറ്റില്‍ ഈ രണ്ട് സംവിധാനങ്ങളും വാട്‌സ്ആപ്പില്‍ ലഭ്യമാകുമെന്നാണ് സൂചനകള്‍.
Post Your Comments