ന്യൂയോര്‍ക്ക്: പാക്കിസ്ഥാനു എതിരെ പുതിയ നീക്കവുമായി യുഎസ്. പാക്കിസ്ഥാനു നല്കി വരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറക്കാനാണ് യുഎസ് ആലോചിക്കുന്നത്. തീവ്രവാദ സംഘങ്ങള്‍ക്കു എതിരെ നടപടിയെടുക്കുന്നതിനു പാക്കിസ്ഥാന് വീഴ്ച്ച വരുത്തുന്ന പശ്ചത്താലത്തിലാണ് തീരുമാനമെന്നു ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായമാണ് യുഎസ് നല്കി വരുന്നത്. ഈ തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ഈ കാര്യത്തില്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ ആദ്യം ചര്‍ച്ച നടത്തിയെന്നാണ് വിവരം. അമേരിക്കയുടെ പ്രസിഡന്റ് ആയി ട്രംപ് അധികാരമേറ്റശേഷം പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.
Post Your Comments