കോഴിക്കോട്: തമിഴ് റോക്കേഴ്‌സിനെ പൂട്ടിച്ച് മലയാളി ഹാക്കര്‍മാര്‍. പുതിയ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കി. വെബ്‌സൈറ്റുകൾ ശനിയാഴ്ച രാവിലെ മുതല്‍ ലഭ്യമല്ലെന്ന് കണ്‍സോള്‍ ടെക്‌നോ സൊല്യൂഷന്‍സിലെ സാങ്കേതിക വിദഗ്ധന്‍ അരവിന്ദ് മംഗലശേരി പറഞ്ഞു. നിലവില്‍ തമിഴ് റോക്കേഴ്‌സ് എന്ന പേരില്‍ ലഭ്യമായ സൈറ്റ് ഒറിജിനല്‍ അല്ലെന്ന് അരവിന്ദ് അറിയിച്ചു.
തമിഴ് റോക്കേഴ്‌സ് മലയാളത്തിലേയും തമിഴിലേയും ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്. തമിഴ് നടന്‍ വിശാല്‍ സൈറ്റ് പൂട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം ടൊറന്റ് വഴിയുള്ള വ്യാജ സിനിമ പ്രചരണം തുടരുമെന്ന് അരവിന്ദ് പറഞ്ഞു. ടൊറന്റ് വെബ്‌സൈറ്റുകൾ സീഡിങ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ബ്ലോക്ക് ചെയ്യുന്നത് അസാധ്യമാണെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments