KeralaLatest NewsNews

പ്രണയം നടിച്ച് പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം : പിന്നെ നഗ്നചിത്രങ്ങളും വീഡിയോകളും : പിടിച്ചെടുത്തത് നിരവധി പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ

നേമം : സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടികളുടെ സമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പതിവാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം പൊലീസാണ് യുവാക്കളെ പിടികൂടിയത്. കാരയ്ക്കാമണ്ഡപത്തിനു സമീപം പൊന്നുമംഗലം വാറുവിളാകത്തുവീട്ടില്‍ അര്‍ഷാദ് (24), പാലക്കാട് ആമയൂര്‍ പടപറമ്പില്‍ വീട്ടില്‍ സുബൈര്‍ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പെണ്‍കുട്ടികളുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രതികള്‍ കബളിപ്പിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തും പാലക്കാടും നിരവധി കേസില്‍ പ്രതികളാണ് പിടിയിലായവരെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ കാണ്‍മാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പാലക്കാട് നിന്നും പിടികൂടിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button