Latest NewsNewsInternational

എന്‍ജിന്‍ ഓണാക്കിയിട്ട് കാമുകനുമായി കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് സംഭവിച്ചത്

മോസ്കോ•റേസര്‍ കാറില്‍ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിച്ചു. റഷ്യയിലാണ് സംഭവം. അലേന സ്റ്റ്യൂഖിന എന്ന 15 കാരിയാണ് കൊല്ലപ്പെട്ടത്.

കാമുകനായ അര്‍ട്യോം ഡോറോഗോവ് (22) പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തവേ കാറിനുള്ളില്‍ ചൂട് ലഭിക്കുന്നതിന് എന്‍ജിന്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണമായാത്. കാമുകനെതിരെ നരഹത്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കേസെടുത്തിട്ടുണ്ട്.

പെന്‍സ ഒബ്ലാസ്റ്റിലെ സെമേറ്റ്ചിനോ ഗ്രാമത്തില്‍ വച്ചാണ് ദുരന്തമുണ്ടായത്‌. അയല്‍ഗ്രാമവാസിയായ അലേന ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഡോറോഗോവുമായി പരിചയത്തിലായതെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരു ഗ്യരേജിലേക്ക് പോയി. നിയമവിരുദ്ധ കാര്‍ റെയ്സിംഗിള്‍ ഉള്‍പ്പെട്ടയാള്‍ എന്ന് കരുതുന്ന ഇയാള്‍ കാര്‍ സൂക്ഷിച്ചിരിരുന്നത് ഇവിടെയായിരുന്നു.

കാറിനുള്ളില്‍ കടന്ന ഇരുവരും ചുംബനങ്ങള്‍ക്ക് ശേഷം വിവസ്ത്രരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. തണുപ്പ് സഹിക്കാന്‍ വയ്യാത്തതിനാല്‍ ഡോറോഗോവ് കാറിന്റെ എന്‍ജിന്‍ ഓണ്‍ ചെയ്തിട്ടു. എന്നാല്‍ ഗ്യരേജിന്റെ ഷട്ടര്‍ അടച്ചിരിക്കുകയായിരുന്നു. ഇതുമൂലം കാറിനുള്ളില്‍ അതിവേഗം കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് ഉയര്‍ന്നു.

ഇരുവര്‍ക്കും അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ഇയാള്‍ കാറിന്റെ എന്‍ജിന്‍ ഓഫ് ചെയ്തു. ഇതിനിടെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബോധം നശിച്ചുപോയിരുന്നു. പിന്നീട് ബോധം വീണപ്പോള്‍ ഇയാള്‍ അലേനയെ കാറില്‍ തന്നെ ഇട്ട ശേഷം പുറത്തേക്ക് പോവുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ ബന്ധുക്കളെ കണ്ട് നടന്ന സംഭവം മുഴുവന്‍ വിവരിച്ചു. ഇവര്‍ ആംബുലന്‍സും മറ്റുമായി അലേനയെ രക്ഷിക്കാനായി ഓടിയെത്തിയെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു.

കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് പെണ്‍കുട്ടിയുടെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button