Latest NewsKeralaNews

കടത്തില്‍ നിന്നും കരകയറാന്‍ അവസാനത്തെ അടവും പ്രയോഗിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി; യാത്രക്കാര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി

തിരുവനന്തപുരം: കടത്തില്‍ നിന്നും കരകയറാന്‍ അവസാനത്തെ അടവും പ്രയോഗിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി.പുതിയ തീരുമാനത്തിലൂടെ പണി കിട്ടുന്നത് സാധാരണ ജനങ്ങള്‍ക്കും. തിരക്കുള്ള ദിവസങ്ങളില്‍ നിരക്കുവര്‍ധന ഏര്‍പ്പെടുത്തുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ രീതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സിയും. കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സര്‍വിസുകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുതിയ രീതിയില്‍ ഫ്ളെക്സി ചാര്‍ജ് നടപ്പാക്കും. തിരക്ക് കുറവുള്ള ദിവസങ്ങളില്‍ ഫ്ളെക്സി ഫെയറില്‍ 15 നിരക്ക് ഇളവ് അനുവദിക്കുന്നുണ്ട്.അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 10 നിരക്ക് ആക്കാനാണ് തീരുമാനം.

എറണാകുളം, കോഴിക്കോട്, തലശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് പോണ്ടിച്ചേരിയിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഗോവയിലേക്കും പുതിയ സര്‍വിസുകള്‍ തുടങ്ങുന്നതിനും സര്‍ക്കാരില്‍നിന്ന് അനുമതി തേടാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

അന്തര്‍സംസ്ഥാന സര്‍വിസുകളുടെ മാതൃകയില്‍ കേരളത്തിനകത്ത് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സ്പെഷല്‍, വാരാന്ത്യ സര്‍വിസുകള്‍ ആരംഭിക്കാനും തീരുമാനമുണ്ട്. ഉത്സവകാലത്തും വാരാന്ത്യങ്ങളിലും തിരക്കുള്ള മറ്റു ദിവസങ്ങളിലും നടത്തുന്ന സ്പെഷല്‍ സര്‍വിസുകളില്‍ നിരക്കു വര്‍ധനവ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി തേടാന്‍ കഴിഞ്ഞ ദിവസം എം.ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button