1) ഗായത്രി ആര്‍ക്കെങ്കിലും അവസാനമായി നല്‍കിയ ക്രിസ്മസ് സമ്മാനം?
ഞാന്‍ സാധാരണയായി ജന്മദിനങ്ങള്‍ക്കോ ഓണത്തിനോ ആണ് സമ്മാനങ്ങള്‍ നല്‍കാറുള്ളത്. സ്കൂള്‍ കാലത്താണ് അവസാനമായി ക്രിസ്മസ് സമ്മാനം നല്‍കിയതെന്ന് എനിക്ക് തോന്നുന്നു.
2) നിങ്ങളുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചാല്‍, നിങ്ങളുടെ വേഷം ആര് അവതരിപ്പിക്കും? എന്ത്കൊണ്ട്?
എന്നെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിച്ചാല്‍, എന്റെ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും നല്ലത് ഞാന്‍ തന്നെയാണെന്ന് കരുതുന്നു :D
3) താങ്കള്‍ എത്രമാത്രം സത്യസന്ധയാണ്?
ഞാന്‍ സത്യസന്ധയായ വ്യക്തിയെന്നത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, അതിനാല്‍ ഞാന്‍ അപ്രിയ സത്യങ്ങള്‍ പറയുന്നതില്‍ നിന്ന് പലപ്പോഴും ഒഴിഞ്ഞുനില്‍ക്കും.
4) നിങ്ങളെക്കുറിച്ച് മൂന്ന് നല്ല കാര്യങ്ങള്‍?
ഞാന്‍ ദയയും സ്നേഹവുമുള്ള വ്യക്തിയാണ്.
ഉത്സാഹിയും സഹൃദയയുമാണ്
പിന്നെ, ഹ്യുമര്‍ സെന്‍സുള്ളയാളാണ്
5) മറക്കാനാവാത്ത ഒരു പുതുവര്‍ഷ ഓര്‍മ?
ഒരുപാട് നല്ല പുതുവര്‍ഷ ഓര്‍മ്മകള്‍ ഉണ്ട്. ഒരെണ്ണം പ്രത്യേകിച്ച് എടുത്ത് പറയുകയാണെങ്കില്‍, ഒരു റിസോര്‍ട്ടില്‍ ന്യൂ ഇയര്‍ മെഡിറ്റേഷന് വേണ്ടി ചെലവഴിച്ചതാണ്.
6) നിങ്ങള്‍ ഒരു ദ്വീപിലാണ്, മൂന്ന് കാര്യങ്ങളെ കൊണ്ട് വരാന്‍ കഴിയും, അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്ത് കൊണ്ടുവരും?
ഞാനൊരു ദ്വീപില്‍ പെട്ടുപോയാല്‍ കൊണ്ടുവരുന്ന ആദ്യത്തെ കാര്യം ഒരു ഐ-പാഡും സ്പീക്കറുകളും ആയിരിക്കും. അതിലൂടെ സംഗീതം ആസ്വദിക്കാനും എന്റെ തമ്പുരുവില്‍ പരിശീലിക്കാനും കഴിയും. രണ്ടാമത്, കുറെ ബുക്കുകള്‍ കൊണ്ടുവരും. അങ്ങനെ, വായനയിലൂടെ സമയം ചെലവഴിക്കാം. മൂന്നാമത്, ഇരിക്കാനും വിശ്രമിക്കാനുമായി നല്ലൊരു ലേസി ചെയര്‍ കൊണ്ടുവരും.
7. മരിച്ചുപോയതോ, ജീവിച്ചിരുന്നതോ ആയ ഒരാളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതാരാണ്? എന്താകും നിങ്ങള്‍ അദ്ദേഹത്തോട് പറയുക?
ബീതോവനെ കാണാനാണ് ഞാന്‍ അഗ്രിക്കുന്നത്. എങ്ങനെയാണ് ഇത്രയും മനോഹരമായ സംഗീതം സൃഷ്ടിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോടെ ചോദിക്കും.
8) താങ്കള്‍ പെര്‍ഫെക്റ്റ് 10 റേറ്റിംഗ് കൊടുക്കുന്ന ഒരു സെലിബ്രിറ്റിയുടെ പേര് പറയാമോ?
ശ്രേയ ഘോഷാല്‍, വിനയവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു സമ്പൂര്‍ണ കലാകാരിയാണവര്‍.
9) നിങ്ങളുടെ പേര് മാറ്റിയാല്‍ എന്തായിരിക്കും?
ഞാന്‍ പേരുമാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ പേരില്‍ സന്തോഷവതിയാണ്.
10) ഹൈസ്കൂളിൽ നിങ്ങൾ എന്തൊക്കെയാണ് ഇഷ്ടപ്പെട്ടത്?
സ്കൂളില്‍ ഞാനൊരു വികൃതിയായ കുട്ടിയായിരുന്നു. പഠിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ഒരുപാട് നോവലുകള്‍ വായിക്കാനും സംഗീതം കേള്‍ക്കാനുമായിരുന്നു താല്പര്യം.
11) നിങ്ങളെ സ്വാധീനിക്കുന്നത്?
മഹത്തായ സംഗീതം, ആത്മീയ അറിവ് എന്നിവ എന്നെ സ്വാധീനിക്കാറുണ്ട്. കൂടാതെ, പ്രകൃതി, കവിത, പെയിന്റിംഗുകള്‍ എന്നിവയും സ്വാധീനിക്കാറണ്ട്.
12) നിങ്ങളുടെ മോശം സ്വഭാവം?
തീച്ചയായും, മടിയും കൂടുതല്‍ നേരം ഉറങ്ങുന്നതും.
13) നിങ്ങളെ അസ്വസ്ഥമാക്കുന്ന/ഭയപ്പെടുത്തുന്ന കാര്യം?
ഒരിക്കല്‍ ഒരു ആരാധകന്‍ ആയിരക്കണക്കിന് സന്ദേശങ്ങള്‍ കൊണ്ട് എന്റെ ഫോണില്‍ ആക്രമണം നടത്തിയത്. അന്ന് ഇന്നത്തെപ്പോലെ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ സംവിധാനം ഉണ്ടായിരുന്നില്ല. ശല്യം ചെയ്യലിന്റെ അങ്ങേയറ്റമായിരുന്നു അത്.
ജലദോഷവും തൊണ്ടവേദനയുമാണ് ഭയപ്പെടുത്തുന്ന കാര്യം.
14) ഒരു നിക്ക് നെയിം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും അത്?
അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ബണ്ണി എന്ന പേരായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക.
15) ഗായത്രി ഒരു ആണായിരുന്നുവെങ്കില്‍?
ഞാനൊരു ആണായിരുന്നുവെങ്കില്‍ അദ്വൈത് എന്നായിരിക്കും പേര്.
16) നിങ്ങളുടെ അഭിപ്രായത്തില്‍ മലയാളത്തിലെ ബെസ്റ്റ് ഡ്രസ്ഡ് നടന്‍/നടി?
മഞ്ജു വാര്യരും പാര്‍വതിയും
17) നിങ്ങളെ ഓസ്‌കാറിന് നോമിനേറ്റു ചെയ്താല്‍ മറ്റുള്ള മത്സരാര്‍ത്ഥികളോട് എന്ത് പറയും?
എല്ലാവരോടും ആഘോഷിക്കാന്‍ പറയും
18) വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം?
വിവാഹം കഴിക്കാന്‍ അങ്ങനെ കൃത്യമായ പ്രായമില്ല. നിങ്ങള്‍ക്ക് മാനസികമായി തയ്യാറായിരിക്കുമ്പോഴോ ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോഴോ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.
19) ഒരു ദിവസം അദൃശ്യനാകാന്‍ കഴിഞ്ഞാല്‍?
വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സീറ്റില്‍ പതുങ്ങിയിരുന്ന് ഒരു റിസോര്‍ട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ പോകും.
20) ചരിത്രത്തിലെ ആരെങ്കിലുമായി ഡിന്നര്‍ കഴിക്കാന്‍ അവസരം ലഭിച്ചാല്‍ അത് ആരായിരിക്കണം?
അങ്ങനെയെങ്കില്‍ ഗൗതമ ബുദ്ധനുമായി ഡിന്നര്‍ കഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
21) കുട്ടിയായിരുന്നപ്പോള്‍ ആരാകണം എന്നായിരുന്നു ആഗ്രഹം?
പോപ്പ് സ്റ്റാര്‍ ആകണമെന്നായിരുന്നു ആഗ്രഹം. കുട്ടിക്കാലത്ത് ഷാമ്പൂ കുപ്പി മൈക്ക് ആയി സങ്കല്‍പ്പിച്ച് കണ്ണാടിയ്ക്ക് മുന്നില്‍ ഒരു പോപ്പ് സ്റ്റാറായി അഭിനയിക്കുമായിരുന്നു.
Post Your Comments