Highlights 2017

2017 ലെ ഹൃദയഭേദകമായ ചിത്രങ്ങള്‍

1. ഓഖി ദുരന്തം

നവംബര്‍ 30 ന് കേരള-തമിഴ്നാട് തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് കനത്ത ദുരന്തന്മാണ് തീരത്ത് വിതച്ചത്. നിരവധി പേര്‍ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മടങ്ങി വരുമോ എന്നറിയാതെ നിലവിളിക്കുന്ന അമ്മമാരുടേയും ഉറ്റവരുടെയും ചിത്രം ആരുടെയും ഉള്ളുലയുക്കും

2. ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടുത്തം

വെസ്റ്റ് ലണ്ടനിലെ ഒരു പാര്‍പ്പിട സമുച്ചയമായ ഗ്രെന്‍ഫെല്‍ ടവറിന് തീപ്പിടിച്ചപ്പോള്‍. 24 നില കെട്ടിടത്തില്‍ പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ 71 ജീവനുകള്‍ വെന്തോടുങ്ങി. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ജെറമി സെല്‍വിന്‍ പകര്‍ത്തിയതാണ് ഈ ചിത്രം. തീപ്പിടുത്തത്തിനിടെ കെട്ടിടത്തിനുള്ളില്‍ പെട്ടുപോയ ഒരാള്‍ സഹായത്തിനായി തുണി വീശി കേഴുന്ന ചിത്രം താഴെ കാണാം.

3. പട്ടിണിക്കോലങ്ങളായ സിറിയയിലെ കുട്ടികള്‍

ഒക്ടോബാറില്‍ പുറത്തുവന്ന, പട്ടിണിക്കോലമായ ഈ കുട്ടിയുടെ ഞെട്ടിക്കുന്ന ചിത്രം സിറിയയില്‍ ആറുവര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്നതായിരുന്നു. ഒരു എ.എഫ്.പി റിപ്പോര്‍ട്ടര്‍ പകര്‍ത്തിയ 34 ദിവസം പ്രായമായ കുട്ടിയുടെ ഭാരം വെറും 2 കിലോയില്‍ താഴെയായിരുന്നു. ഒരു ദിവസത്തിന് ശേഷം കുട്ടി മരിക്കുകയും ചെയ്തു.

4. കത്തുന്ന മനുഷ്യന്‍

സെപ്റ്റംബര്‍ 2 ന് വാര്‍ഷിക ബേണിംഗ് മാന്‍ ഫെസ്റ്റിവലിനിടെയാണ് സംഭവം. കത്തുന്ന കൂറ്റന്‍ പാവയിലേക്ക് ഓടിക്കയറിയ മനുഷ്യന്‍. 41 കാരനായ ആരോണ്‍ ജോയല്‍ മിച്ചല്‍ ആണ് സുരക്ഷ ഉദ്യോഗസ്ഥരെ വെട്ടിച്ച് തീയിലേക്ക് ചാടിയത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.

5. രോഹിംഗ്യന്‍ പലായനം

തളര്‍ന്ന് വീണുപോയ ഒരു രോഹിംഗ്യന്‍ അഭയാര്‍ഥി മ്യാന്‍മാറില്‍ നിന്നും പലംഗ് ഖലിയിലേക്ക് പലായനം ചെയ്യുന്ന മറ്റു അഭയാര്‍ഥികളോട് സഹായത്തിനായി കരയുകയാണ്. നവംബര്‍ 2 ന് റോയിട്ടേഴ്സിന് വേണ്ടി ഹന്ന മക്കെ പകര്‍ത്തിയ ചിത്രം.

6. മൊസൂള്‍ നഗരം

kathichamaഐ.എസും-സൈന്യവും തമ്മിലുള്ള യുദ്ധത്തില്‍ ചാരമായി മാറിയ ഇറാഖിലെ ചരിത്രനഗരമായ മൊസൂള്‍.

7. വെസ്റ്റ്‌ മിന്‍സ്റ്റര്‍ ആക്രമണം

west misterമാര്‍ച്ച് 22 നാണ് ലണ്ടന്‍ ബ്രിഡ്ജില്‍ ഖാലിദ്‌ മസൂദ് എന്ന 52 കരാന്‍ കാല്‍നടയാത്രികര്‍ക്ക് നേരെ കാറോടിച്ച് കയറ്റിയത്. നാല് പേര്‍ കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ് നിലത്ത് കിടക്കുന്ന ഒരു യുവതിയുടെ ചിത്രം

8. റൂബിളിലെ സംഗീതം

Siriyaസിറിയയിലെ അലേപ്പോയില്‍ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട കിടപ്പുമുറിയിലിരുന്ന് സംഗീതം ആസ്വദിക്കുന്ന ചിത്രം മാര്‍ച്ചില്‍ വൈറലായിരുന്നു. മൊഹമ്മദ്‌ മൊഹിദീന്‍ അനീസ്‌ അഥവാ അബു ഒമര്‍ എന്ന 70 കാരനാണ് ചിത്രത്തില്‍.

9. ഹതഭാഗ്യനായ അച്ഛന്‍

മകന്റെ മൃതദേഹം നദിയില്‍ ഒഴുക്കിവിടേണ്ടി വന്ന ഹതഭാഗ്യനായ അച്ഛന്റെ ചിത്രം ആരുടെയും ഉള്ളുലയ്ക്കും. ദേവ്കുമാര്‍ സാദ എന്ന നേപ്പാളുകാരന്‍ തന്റെ എട്ടുവയസുകാരനായ മകന്റെ മൃതദേഹം കോശി നദിയില്‍ ഒഴുക്കിവിടുകയാണ്. ആഗസ്റ്റ്‌ 13 ന് അസുഖം മൂലമാണ് കമല്‍ സദ എന്ന കുട്ടി മരിച്ചത്. എന്നാല്‍ ഗ്രാമത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഭൂമിയില്‍ അടക്കം ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കമല്‍ സദയുടെ ശരീരം നദിയില്‍ ഒഴുക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

10. മാഞ്ചസ്റ്റര്‍ ആക്രമണം

മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ അമ്മയുടെ ഹൃദയഭേദകമായ ചിത്രം.

shortlink

Post Your Comments


Back to top button