Life StyleHealth & Fitness

കയ്യില്‍ കഴപ്പും തരിപ്പും അനുഭവപ്പെടുന്നുണ്ടോ ? എങ്കില്‍ ഈ രോഗം നിങ്ങളെ കീഴ്‌പ്പെടുത്തും

കൈകളുടെ സ്പര്‍ശനശേഷിക്കും ചലനശേഷിക്കും സഹായകമാകുന്ന ഒരു പ്രധാനപ്പെട്ട നാഡിയാണ് മീഡിയന്‍ നേര്‍വ്. ഈ നാഡി നമ്മുടെ കൈയിലേക്കു വരുന്നത് കൈക്കുടയിലെ ഇടുങ്ങിയ ഒരു പാതയിലൂടെയാണ്. ഇതിനെ കാര്‍പ്പല്‍ ടണല്‍ എന്നാണ് പറയുന്നത്. ഇതുവഴി മീഡിയന്‍ നേര്‍വ് മാത്രമല്ല കൈവിരലുകളുടെ ചലനങ്ങളില്‍ പങ്കുവഹിക്കുന്ന നാഡികളും കടന്നുപോകുന്നു. ഇതില്‍ മീഡിയന്‍ നേര്‍വിന് എന്തെങ്കിലും തരത്തിലുണ്ടാവുന്ന ഞെരുക്കമോ ഇറുക്കമോ ഉണ്ടാകുന്നതുമൂലമാണ് കൈകളില്‍ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. ഇതിനെയാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നു പറയുന്നത്.

സ്ത്രീകളിലാണ്ഇത് അധികമായി കണ്ടുവരുന്നത്. 30 60 വയസുവരെ ഉള്ളവരിലാണ് ഇത് കൂടുതല്‍. കൈ വളച്ചും തിരിച്ചുംകടുത്ത ജോലിയില്‍ ഏര്‍പ്പെടുന്നവരിലാണ് ഇത് അധികമായി കാണപ്പെടുന്നത്. നിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍, തടിപ്പണി ചെയ്യുന്നവര്‍, കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ ചെയ്യുന്നവരിലും കൂടുതല്‍ സമയം കംപ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നവരിലും ഇത് കണ്ടുവരുന്നു.

തൈറോയിഡ്, ഡയബറ്റിസ്,മദ്യപാനികള്‍ ഇവരിലും കാര്‍പ്പല്‍ ടണല്‍ സിന്‍ട്രോം കണ്ടുവരുന്നു. കൈക്കുഴയിലെ അസ്ഥിക്ക് എന്തെങ്കിലും സ്ഥാനഭ്രംശം ഉണ്ടാകുകയോ അത് ശരിയായ രീതിയില്‍ പഴയതുപോലെ യോജിക്കാതിരിക്കുകയും ആകുന്ന അവസ്ഥയിലും കൈയിലേക്ക് തരിപ്പും മരവിപ്പും അനുഭവപ്പെടാം. പ്രമേഹരോഗികള്‍ കൃത്യസമയത്ത് ചികിത്സാസഹായം തേടാതിരിക്കുന്നതും ഇതിന് കാരണമായേക്കാം. കൈകളില്‍ പെട്ടെന്ന് ഉണ്ടാകുന്ന തരിപ്പ്, മരവിപ്പ് ഇതൊക്കെ ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്.

ആദ്യകാലങ്ങളില്‍ പച്ചക്കറികള്‍ നുറുക്കുമ്പോഴോ, തറ വൃത്തിയാക്കുമ്പോഴോകൈയിലുണ്ടാവുന്ന കഴപ്പ്, മരവിപ്പ് ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ അസുഖമുള്ളവര്‍ ബസില്‍ പിടിച്ചുനില്‍ക്കുന്ന സമയത്തോ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്ന സമയത്തോ കഴപ്പോ തരിപ്പോ അനുഭവപ്പെടാം. രാത്രിസമയങ്ങളിലാണ് ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഉറക്കത്തിനു പോലും ഇത് പ്രശ്‌നമാകുന്നു. ഇങ്ങനെ രാത്രികാലങ്ങളില്‍ ഉണ്ടാവുന്ന വേദനയോടുകൂടിയുള്ള തരിപ്പ് കൈമുട്ടുവരെയോ, അല്ലെങ്കില്‍ തോള്‍വരെയോ നീളാറുണ്ട്. രോഗം കടുക്കുമ്പോള്‍ മരവിപ്പ് അധികമാവുകയും ഭാരമുള്ള വസ്തുക്കള്‍ എടുക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെയുള്ള അവസ്ഥയില്‍ നാഡി ചലിപ്പിക്കാന്‍ സഹായിക്കുന്ന മാംസപേശികള്‍ക്ക് ബലക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യതയും ഏറെയാണ്. കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം കൊണ്ട് പ്രധാനമായും കൈവിരലുകളിലും കൈവെള്ളയ്ക്കുമാണ് മരവിപ്പ് അനുഭവപ്പെടുന്നത്. ഇതില്‍ തള്ളവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയിലാണ് അധികമായി മരവിപ്പ് അനുഭവപ്പെടുന്നത്.

ആദ്യകാലങ്ങളില്‍ഏതെങ്കിലും പ്രത്യേക ജോലിയില്‍ ഏര്‍പ്പെടുമ്പോഴാണോ കൈ തരിപ്പോ, കഴപ്പോ അനുഭവപ്പെടുന്നതെന്ന് നോക്കി ആണെങ്കില്‍ അത് ഒഴിവാക്കാനോ സമയപരിധി കുറയ്ക്കാനോ ശ്രമിക്കുന്നത് വളരെ നല്ലതാണ്. ഇതിന് ആയുര്‍വേദ സിദ്ധ മര്‍മ്മ ചികിത്സ വളരെ പ്രയോജനപരമായി കണ്ടുവരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button