ഷില്ലോങ്: ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടരാജി. രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിംഗ് എംഎല്‍എമാരാണ് രാജിവെച്ച് ബിജെപി അനുകൂല സംഘടനയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാകുന്നത്. എട്ട് സിറ്റിങ് എംഎല്‍എമാര്‍ രാജിവച്ചതോടെ മുകുള്‍ സാംഗ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സാങ്കേതികമായി ന്യൂനപക്ഷമായി.
മന്ത്രിമാരായ സ്‌നിയവലാങ് ധര്‍,കമിങോന്‍ വൈബോണ്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ റൊവെല്‍ ലിങ്‌ദോ, പ്രെസ്റ്റോന്‍ ടിന്‍സോങ്, ഗെയിറ്റ്‌ലാങ് ധര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. റെമിങ്ടന്‍,പൈന്‍ഗ്രോപ്,സ്‌റ്റെഫാന്‍സ് മുഖിം,ഹോപ്ഫുള്‍ ബാമന്‍ എന്നിവരാണ് രാജി സമര്‍പ്പിച്ച എംഎല്‍എമാര്‍. ഇതോടെ, 60 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരുണ്ടായിരുന്ന സര്‍ക്കാരിന്റെ അംഗബലം 24 ആയി.
എങ്കിലും സ്വതന്ത്രരുടെ പിന്തുണയുള്ളതിനാല്‍ മുകുള്‍ സാങ്മ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകും. 17 സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 15 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ ഭരണം പിടിച്ചെടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് എം എൽ എ മാരുടെ കൂട്ട രാജി.
Post Your Comments