KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പുതിയ നിലപാടിനോട് വിയോജിച്ച്‌ സിപിഎം മന്ത്രിമാര്‍ രംഗത്തെന്ന് സൂചന

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുള്ള പഞ്ചിംഗ് സമ്ബ്രദായത്തില്‍ മന്ത്രിമാരെയും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് വിയോജിച്ച്‌ സിപിഎം മന്ത്രിമാര്‍ രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു. ജനുവരി ഒന്നുമുതല്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഓഫിസിലെത്തുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് ചെയ്യണമെന്ന് സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്.

കൃത്യമായി പഞ്ചിംഗ് ചെയ്യാത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. മന്ത്രിമാരുടെയും സ്റ്റാഫംഗങ്ങളുടെയും ജോലിക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിശ്ചിത സമയമില്ല. മന്ത്രിമാരുടെ വസതികളിലും പുറത്തുമായിട്ടുമാണ് മിക്ക സ്റ്റാഫുകളും ജോലി ചെയ്യുന്നത്. അതിനാല്‍ അവര്‍ക്ക് പഞ്ചിംഗ് എര്‍പ്പെടുത്തേണ്ടതില്ലെന്നാണ് നേതാക്കളുടെ വാദം. ഒരു ദിവസം കൃത്യം ഏഴുമണിക്കൂര്‍ ജോലിചെയ്യണമെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ട്. പഞ്ചിംഗ് സോഫ്റ്റ് വെയറിനെ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചാണ് പഞ്ചിംഗ് നടപ്പാക്കുന്നത്.

മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ തയ്യാറാക്കിയത്. എന്നാല്‍ സര്‍ക്കുലറില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസും പഞ്ചിംഗില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. ഘടകകക്ഷി മന്ത്രിമാരുടെ യോഗം കൂടി വിളിച്ചുചേര്‍ത്തശേഷം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജന്‍ അറിയിച്ചു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കൃത്യസമയത്ത് പഞ്ചിംഗ് ചെയ്തില്ലെങ്കില്‍ ശമ്ബളം കുറയുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധവുമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button