ന്യൂഡല്‍ഹി: ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശര്‍മ ലോക്‌സഭയെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
1972-ലെ വന്യജീവി സംരക്ഷണ ചട്ടം പ്രകാരം ദേശീയ ഉദ്യാനങ്ങളുടെ അതിര്‍ത്തിയില്‍ എന്തെങ്കിലും ഭേദഗതി വരുത്താന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ വേണം. സംസ്ഥാനസര്‍ക്കാരിന്റെ നീക്കം ചൂണ്ടിക്കാട്ടി ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കിയിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments