കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകള്‍ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം.അതിലൊന്നാണ് മാമ്പഴ കുട്ടിദോശ.
ആവശ്യമായ സാധനങ്ങള്‍:
ഗോതമ്പുമാവ്: രണ്ടു കപ്പ്
ഒരു വലിയ മാമ്പഴം: പേസ്റ്റാക്കിയത്
പഞ്ചസാര: രണ്ടു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി: രണ്ടു ടേബിള്‍ സ്പൂണ്‍
തേങ്ങാ ചിരകിയത്, ഉപ്പ്, സോഡാപ്പൊടി: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
രണ്ടു കപ്പ് ഗോതമ്പുമാവില്‍ ഒരു വലിയ മാമ്പഴം പേസ്റ്റാക്കിയത് ചേര്‍ത്ത്, അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും, തേങ്ങാ ചിരകിയതും,ഒരു നുള്ള് ഉപ്പും, ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ദോശ ഉണ്ടാക്കാം. നെയ്യ് ഒരു ചെറിയ സ്പൂണ്‍ ദോശയുടെ മുകളില്‍ ഒഴിച്ചാല്‍ സ്വാദ് ഇരട്ടിയാവും
Post Your Comments