Latest NewsNewsInternational

2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ ? ആകാംക്ഷയോടെയും ആശങ്കയോടെയും ലോകം :ഇതുവരെ പ്രവചിച്ചവയില്‍ എല്ലാം ശരി

2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ . 2018 പിറക്കുമ്പോള്‍ തന്നെ ലോകം ആകാംക്ഷയോടെ നോക്കുന്നത് വാന്‍ഗയുടെ പ്രവചനമാണ്. രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ ഒരു പ്രവാചക. നോസ്ട്രഡാമസിനു ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ അറിയപ്പെടുന്നത്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ല്‍ അന്തരിച്ചു.

അന്‍പത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങള്‍ വാന്‍ഗ പ്രവചിച്ചതായാണു അവരെ പിന്തുടരുന്നവര്‍ പറയുന്നത്. അന്‍പത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം അവസാനിക്കുന്നതു കൊണ്ടാണ് പ്രവചനം അവിടെ നിര്‍ത്തിയതെന്നും വാന്‍ഗയുടെ അനുയായികളുടെ വാക്കുകള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ ആക്രമിച്ചതും ബ്രെക്സിറ്റും സിറിയയിലേക്കുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുകയറ്റവുമെല്ലാം വാന്‍ഗ പ്രവചിച്ചിരുന്നുവെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ പറയുന്നത്.

അമേരിക്കയിലെ സാധാരണക്കാരുടെ ചോര വീഴ്ത്തി ‘ഇരുമ്പുചിറകുള്ള’ പക്ഷികള്‍ പറന്നടുക്കുമെന്ന പ്രവചനത്തെയാണ് വാന്‍ഗയുടെ അനുയായികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമായി വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും നടുക്കുന്ന പ്രവചനങ്ങള്‍. ഇത്തവണയും പതിവു തെറ്റിച്ചില്ല. 2018ലേക്കായി രണ്ടു പ്രവചനങ്ങളാണു വാന്‍ഗയുടേതായി പ്രചരിക്കുന്നത്. അതിലൊന്ന് ചൈനയുടെ വളര്‍ച്ചയാണ്, പിന്നൊന്ന് ലോകത്തെ തന്നെ മാറ്റിമറിക്കുന്ന വിധം പുതിയ ഊര്‍ജസ്രോതസ്സു നമുക്കു ലഭിക്കുമെന്നതും. രണ്ടു പ്രവചനങ്ങളും ഏറെക്കുറെ ശരിയാകുമെന്ന് വിദഗ്ധരും സമ്മതിക്കുന്നു.

അമേരിക്കയെ കടത്തിവെട്ടി ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നതാണ് ആദ്യ പ്രവചനം. ഇതിനെ സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ട് 2016ല്‍ ദ് കോണ്‍ഫറന്‍സ് ബോര്‍ഡ് എന്ന റിസര്‍ച്ച് ഗ്രൂപ്പ് പുറത്തുവിട്ടിരുന്നു. 2018ല്‍ ആഗോള ആഭ്യന്തര മൊത്ത ഉല്‍പാദനത്തില്‍ (ജിഡിപി) ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടാകുക ചൈനയില്‍ നിന്നായിരിക്കുമെന്നായിരുന്നു അത്. ഇക്കാര്യത്തില്‍ യുഎസിനെ ചൈന രണ്ടാം സ്ഥാനത്തേക്കു പിന്തള്ളുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയില്‍ 2015ലെ കണക്കു പ്രകാരം 16.7 ശതമാനവും യുഎസിന്റെ സംഭാവനയായിരുന്നു. എന്നാല്‍ ഫോര്‍ബ്സിന്റെ കണക്കു പ്രകാരം 2025ല്‍ ഇത് 14.9 ശതമാനമായി കുറയും. എന്നാല്‍ ചൈനയുടേതാകട്ടെ കുതിച്ചു കയറുകയും ചെയ്യും. ലോക സമ്പദ്വ്യവസ്ഥയുടെ 4.1 ശതമാനം മാത്രമായിരുന്നു 1970ല്‍ ചൈനയുടെ സംഭാവന. എന്നാല്‍ 2015ല്‍ ഇത് കുതിച്ചെത്തിയത് 15.6 ശതമാനത്തിലേക്കായിരുന്നു. ചൈന ഇപ്പോഴും കുതിപ്പു തുടരുകയാണ്. വാന്‍ഗയുടെ പ്രവചനം പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്.

ശുക്രഗ്രഹത്തില്‍ നിന്ന് ഭൂമിക്കാവശ്യമായ പുതിയ ഊര്‍ജ്ജസ്രോതസ്സു ലഭിക്കുമെന്നാണ് വാന്‍ഗയുടെ രണ്ടാം പ്രവചനം. ഇക്കാര്യവും ഏറെക്കുറെ സത്യമാകുന്ന അവസ്ഥയാണ്. കാരണം 2018ലാണ് സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പാര്‍ക്കര്‍ സോളര്‍ പ്രോബിനെ നാസ വിക്ഷേപിക്കുന്നത്. ആസ്ട്രോഫിസിസിസ്റ്റ് യൂജിന്‍ പാര്‍ക്കറിന്റെ പേരില്‍ തയാറാക്കിയ ഈ പ്രോബിന്റെ പ്രധാന ലക്ഷ്യം സൗരവാതത്തെപ്പറ്റി പഠിക്കുകയെന്നതാണ്.

സൂര്യന്റെ കാന്തിക മണ്ഡലത്തെപ്പറ്റിയും ഇത് വിശദമായി പഠിക്കും. സൗരവാതങ്ങളുടെ ഉറവിടത്തിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യവുമുണ്ട്. എന്നാല്‍ സാധാരണ വേഗത്തില്‍ പ്രോബിനു സഞ്ചരിക്കാന്‍ ഇവിടെ സാധിക്കില്ല. സൂര്യന്റെ ചൂടിനെ മറികടക്കേണ്ടതു തന്നെ പ്രധാന കാരണം. ഇതാകട്ടെ വന്‍ വെല്ലുവിളിയുമാണ്.

പാര്‍ക്കര്‍ സോളര്‍ പ്രോബ് ശുക്രനില്‍ ഇറങ്ങുന്നുമില്ല. മറിച്ച് സൂര്യനില്‍ നിന്നു സുരക്ഷിതമായ അകലത്തില്‍ അതിവേഗത്തില്‍ ഭ്രമണം ചെയ്യുന്നതിന് പാര്‍ക്കര്‍ പ്രോബ് ഉപയോഗപ്പെടുത്തുന്നത് ശുക്രനിലെ ഭൂഗുരുത്വാകര്‍ഷണബലമാണ്. ബഹിരാകാശത്ത് ഇന്നേവരെഒരു പേടകത്തിനുമില്ലാത്ത വേഗത്തിലായിരിക്കും പാര്‍ക്കറിന്റെ ഭ്രമണമെന്നു ചുരുക്കം. 2015ല്‍ വിക്ഷേപിക്കാനിരുന്ന ഈ പ്രോബ് 2018ലേക്കു മാറ്റി വച്ചതു തന്നെ വാന്‍ഗയുടെ ശക്തി തെളിയിക്കുന്നതാണെന്നും അനുയായികളുടെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button