ഹരിദ്വാര്‍ : ഹിന്ദു സന്യാസിമാരുടെ സംഘടനായ അഖില ഭാരതീയ അഖാറ പരിഷത്ത് (എ ബി എ പി) വെള്ളിയാഴ്ച വ്യാജആള്‍ദൈവങ്ങളുടെ രണ്ടാം പട്ടിക പുറത്തുവിട്ടു. മൂന്നു പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. സച്ചിദാനന്ദ സരസ്വതി (ഉത്തര്‍പ്രദേശ്), ത്രിഖാല്‍ ഭവന്ത് (അലഹബാദ്), വിരേന്ദ്ര ദീക്ഷിത് കല്‍മി (ഡല്‍ഹി) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സംഘടനയുടെ പ്രസിഡന്റ് ആയ സ്വാമി നരേന്ദ്രഗിരി പാരമ്പര്യമൊന്നും ഇല്ലാത്ത തട്ടിപ്പുകരായ വ്യാജആള്‍ദൈവങ്ങളെ സൂക്ഷിക്കാനായി ജനങ്ങളോട് നിര്‍ദേശിച്ചു.
എട്ടാം നൂറ്റാണ്ടിലെ ആദിശങ്കരന്‍ ആരംഭിച്ച സന്യാസിമാരുടെ അഖാരങ്ങളുടെ ഒരു കൗണ്‍സിലാണ് സംഘടന. ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കുന്നതിനായിട്ടാണ് സംഘടനയ്ക്കു രൂപം നല്‍കിയത്. ഗുര്‍മിത് റാം റഹീം സിംഗ്, രാധേയ മാ, നിര്‍മല്‍ ബാബ, രാംപാല്‍, ആശ്രാം ബാപ്പു, മകന്‍ നാരായണ്‍ സായ് എന്നിവരുടെ പേരുകള്‍ അടങ്ങിയ ആദ്യ പട്ടിക സംഘടന സെപ്തംബര്‍ 10 ന് പുറത്തുവിട്ടിരുന്നു. ആദ്യ പട്ടികയില്‍ 14 പേരാണ് ഇടംപിടിച്ചത്.
Post Your Comments