Latest NewsNewsIndiaHighlights 2017

22 കുട്ടികളെ കാണാതായി : രാജ്യത്തെ നടുക്കിയ സംഭവം : അന്വേഷണം സിബിഐയ്ക്ക് :

ഡല്‍ഹി ; രാജ്യത്തെ ഞെട്ടിച്ച് 22 കുട്ടികളെ കാണാതായ സംഭവം സിബിഐ അന്വേഷിക്കുന്നു. ഇന്ത്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് പോയ 22 കുട്ടികളെ കാണാതായ സംഭവത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. റഗ്ബി ട്രെയിനിംഗിനെന്ന പേരില്‍ ഇന്ത്യയില്‍ നിന്നും കൊണ്ടു പോയ കുട്ടികളെയാണ് ഫ്രാന്‍സില്‍ കാണാതായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് 25 കുട്ടികളടങ്ങിയ ഒരു സംഘം ഡല്‍ഹിയില്‍ നിന്നും പാരീസിലേക്ക് പോയത്. ഒരു അന്താരാഷ്ട്ര റഗ്ബി പരിശീലനക്യാംപില്‍ പങ്കെടുക്കാനെന്ന പേരില്‍ ഫ്രഞ്ച് ഫെഡറേഷനില്‍ നിന്നും ലഭിച്ച ക്ഷണക്കത്ത് കാണിച്ച് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളെ കൊണ്ടു പോയത്.ലളിത് ഡേവിഡ് ദേന്‍, സജീവ് രാജ്, വരുണ്‍ ചൗധരി എന്നിവരായിരുന്നു പരിപാടിയുടെ സംഘാടകരായി മാതാപിതാക്കള്‍ക്ക് മുന്നിലെത്തിയത്.

പാരീസിലെത്തിയ കുട്ടികളുടെ സംഘം നഗരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം നേരത്തെ പറഞ്ഞ റഗ്ബി ക്യാംപില്‍ ഒരാഴ്ച്ചയോളം പങ്കെടുത്തു. പിന്നീട് റിട്ടേണ്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത് കുട്ടികളെയെല്ലാം പാരീസിലുള്ള ഒരു ഗുരുദ്വാരയിലേക്ക് മാറ്റി. ഇവിടെ നിന്നും രണ്ട് കുട്ടികള്‍ രക്ഷപ്പെട്ട് തിരിച്ച് ഇന്ത്യയിലെത്തി. അവിടെ നിന്നും രക്ഷപ്പെട്ട മറ്റൊരു കുട്ടി ഫ്രഞ്ച് പോലീസിന്റെ പിടിയിലായി. ഈ കുട്ടിയില്‍ നിന്നും തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് മനസ്സിലാക്കിയ ഫ്രഞ്ച് പോലീസ് സംഭവം ഇന്റര്‍പോള്‍ വഴി ഇന്ത്യയെ അറിയിക്കുകയായിരുന്നു.

25 മുതല്‍ 30 ലക്ഷം രൂപ വരെ വാങ്ങിയാണ് കുട്ടികളെ കൊണ്ടു പോയതെന്നും 13 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവരാണ് സംഘത്തിലുള്ളതെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു.വ്യാജരേഖകള്‍ കാണിച്ചാണ് ഫ്രഞ്ച് എംബസിയില്‍ നിന്നും സംഘം വിസ സംഘടിപ്പിച്ചത്. പാരീസില്‍ കുടുങ്ങിയ കുട്ടികളെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നും ഇല്ലെന്നും അവരെ കണ്ടെത്താനായി ഫ്രഞ്ച് പോലീസ് അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button