Latest NewsNewsGulf

ബാര്‍ബര്‍ ഷോപ്പിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു

ബാര്‍ബര്‍ ഷോപ്പിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. യുഎഇയിലെ ബാര്‍ബര്‍ ഷോപ്പുകളിലാണ് സേവനങ്ങള്‍ക്ക് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരിക. മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന്റെ ഭാഗമായി 2018 ജനവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.

ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബോട്ടിക്കുകള്‍, സ്പാകള്‍ എന്നിവടങ്ങളിലെ സേവനങ്ങള്‍ക്ക് വാറ്റ് കാരണം വില കൂടും. ഈ നിരക്ക് അഞ്ച് ശതമാനമായി നിശ്ചയിച്ചിരിക്കുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പക്ഷേ വിവാഹത്തിനു വേണ്ടിയുള്ള ബ്രെഡിലല്‍ സര്‍വീസിനു ബ്യൂട്ടി പാര്‍ലറുകളില്‍ വലിയ തോതില്‍ വില വര്‍ധിക്കാന്‍ വാറ്റ് കാരണമാകും.

 

shortlink

Post Your Comments


Back to top button