ഇസ്ലാമാബാദ്: യു.എസിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. അഫ്ഗാനിസ്താനിലെ ഭീകരരെ അമർച്ച ചെയ്യുന്നതിന് സഹകരിക്കുന്നതിന് പുറമെ, ദേശസുരക്ഷയും പരമാധികാരവും പണയപ്പെടുത്തിയുള്ള ഒരുനീക്കത്തിനും തങ്ങൾ ഒരുക്കമല്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാൻ നിരീക്ഷണത്തിലാണെന്ന് യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും രാജ്യത്തെ ഭീകരകേന്ദ്രങ്ങൾ അമർച്ച ചെയ്യുന്നതിന് ‘സാധ്യമായ എന്തും’ ചെയ്യുമെന്ന് സി.െഎ.എ ഡയറക്ടർ മൈക്ക് പോംപിയോയും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ പ്രതികരണമെന്നാണ് സൂചന. യു.എസിന്റെ ആഖ്യാനങ്ങൾക്ക് ഭീഷണിയുടെ സ്വരം കൈവന്നിരിക്കുകയാണെന്നും പാകിസ്ഥാൻ രു ഭീകരസംഘടനക്കും സുരക്ഷിത താവളമൊരുക്കിയിട്ടില്ലെന്നും സൈനിക വക്താവ് അറിയിച്ചു.
Post Your Comments