Latest NewsNewsGulf

പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും

ഒമാന്‍: പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും. അതിര്‍ത്തികളിലാണ് ഇവര്‍ പ്രവാസികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇയിലെ രണ്ടു അതിര്‍ത്തികള്‍ വഴി മാത്രമേ പ്രവാസികള്‍ കടന്നുപോകാന്‍ സാധിക്കൂ.

ഇതു സംബന്ധിച്ച സര്‍ക്കുലര്‍ യു എ ഇ അധികൃതര്‍ പുറത്തിറക്കി. പുതുവര്‍ഷത്തിലാണ് ഇതു സംബന്ധിച്ച നിയന്ത്രണം നിലവില്‍ വരിക. സര്‍ക്കുലര്‍ പ്രകാരം അല്‍ഐനിലെ മസ്യാദ്, ഖദ്മത്ത് ശക്ക്‌ല എന്നീ അതിര്‍ത്തികള്‍ മുഖേന മാത്രമേ 2018 മുതല്‍ പ്രവാസികളെ കടത്തിവിടൂ. ഈ നിയന്ത്രണം യുഎഇയിലെ പ്രവാസികള്‍ക്കു പുറമേ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും വിദേശ പൗരന്‍മാര്‍ക്കും ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button