കൊച്ചി•മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടി പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രിന്റോക്ക് ജോലി വാഗ്ദാനം ചെയ്ത കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെന്ന് സമൂഹ മാധ്യമങ്ങള്‍. 2012 ല്‍ വന്ന വാര്‍ത്തയാണ് ട്രോളര്‍മാര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.
2012 ഡിസംബറിലാണ് വിദേശത്ത് ജോലിയും പഠനവും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മൂവാറ്റുപുഴ പോലീസില്‍ കീഴടങ്ങിയ ബ്രിട്ടണില്‍ താമസിക്കുന്ന കോട്ടയം കല്ലറ തടത്തില്‍ ജോബി ജോര്‍ജ്, ഭാര്യ സുനിമോള്‍ എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി വാര്‍ത്തയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ജോബിയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റഡിയില്‍ വിട്ടു. ഭാര്യയ്ക്ക് കോടതി ജാമ്യം നല്‍കിയാണെന്നും വാര്‍ത്തയിലുണ്ട്. .
മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബാബു ജോര്‍ജിന്റെ മകന് ലണ്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയില്‍ അഡ്മിഷനും ജോലിയും തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി 2.47 കോടി രൂപ വാങ്ങിയെന്നാണ് കേസ്.
പാര്‍വതിയെ തെറിവിളിച്ച കേസില്‍ അറസ്റ്റിലായ പ്രിന്റോയ്ക്ക് ഓസ്ട്രേലിയയിലോ ദുബായിലോ, യു.കെയിലോ പ്രിന്റോയ്ക്ക് തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായി ജോബി ജോര്‍ജിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.
‘മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്ബര്‍ അയച്ച് താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്ട്രേലിയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’
ഇത് പ്രിന്റോയ്ക്ക് നല്‍കിയ മറുപടി തന്നെയാണോ അതോ മറ്റ് വല്ല സംഭവത്തിലും ജോബി പ്രതികരിച്ചതാണോ എന്നും വ്യക്തമല്ല. കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.
പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി.അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.
Post Your Comments