Latest NewsIndiaNews

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ഉപഭോക്തൃ സംരക്ഷണനിയമം തയ്യാറാക്കാനൊരുങ്ങുന്നു. പുതിയ നിയമം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതാകും എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

1986ലാണ് നിലവിലെ ഉപഭോക്തൃനിയമം നിലവില്‍ വന്നത്. നിലവിലെ നിയമം സാങ്കേതിക വിദ്യ, വിപണി, ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ തുടങ്ങിയവക്ക് ഇക്കാലയളവില്‍ മാറ്റമുണ്ടായതിനാല്‍ അത്രകണ്ട് ഫലപ്രദമല്ല.

സര്‍ക്കാര്‍ പുതിയ ഉപഭോക്തൃ സംരക്ഷണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് 2015 ഓഗസ്റ്റ് 25നാണ്. ഇത് ചര്‍ച്ചയ്ക്കു ശേഷം സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടുകയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും പരിഗണിച്ചുകൊണ്ടാണ് ബില്ലിന്മേല്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളെ കുറിച്ചും ഭക്ഷണപദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നതിനെ കുറിച്ചും രാജ്യസഭയില്‍ ചര്‍ച്ച ഉയര്‍ന്നപ്പോള്‍ പാസ്വാന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ബില്ലിന്റെ പുതിയ കരടു രൂപം കാബിനറ്റ് പാസാക്കിയതായും അദ്ദേഹം സഭയെ അറിയിച്ചു. ഉടന്‍ തന്നെ ലോക്സഭയില്‍ ബില്‍ വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button