Latest NewsNews

കാമുകി സമ്മാനം നൽകിയത് 47 വർഷങ്ങൾക്ക് മുൻപ്; അ​ന്‍പതാം വാ​ർ​ഷി​ക ദിനത്തിൽ തുറന്നുപരിശോധിക്കാമെന്ന് കാനഡ സ്വദേശി

ടൊറന്‍റോ: കാ​മു​കി ന​ൽ​കി​യ ക്രി​സ്മ​സ് സ​മ്മാ​നം തു​റ​ന്നു നോ​ക്കാ​തെ കാ​ന​ഡ സ്വ​ദേ​ശി​യാ​യ അ​ഡ്രിയാ​ൻ പി​യേ​ഴ്സ് സൂ​ക്ഷി​ച്ചുവ​ച്ച​ത് 47 വ​ർ​ഷ​ങ്ങ​ൾ. സമ്മാനം കിട്ടിയതിന്‍റെ അമ്പതാം വാര്‍ഷികത്തിൽ മാത്രമേ സമ്മാനം തുറന്നുനോക്കുകയുള്ളു എന്നാണ് ഇദ്ദേഹം പറയുന്നത്. 1970ൽ ​അഡ്രിയാൻ തന്റെ പ​തി​നേ​ഴാം വയസിൽ ടൊ​റന്‍റോ​യി​ലെ ജോ​ർ​ജ് എ​സ്. ഹെ​ൻ​ട്രി സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ളിൽ പഠിക്കുമ്പോഴാണ് വി​ക്കി എ​ന്ന കാ​മു​കി ക്രി​സ്മ​സ് സ​മ്മാ​നം ന​ൽ​കി​യ​ത്.​ അഡ്രിയാൻ ഇ​ത് തു​റ​ക്കാ​തെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചു​വച്ചു. എന്നാൽ പിന്നീട് കാമുകി അഡ്രിയാനെ ഉപേക്ഷിച്ചുപോയി.

ആ​ത്മാ​ർ​ഥ​മാ​യി താ​ൻ സ്നേ​ഹി​ച്ച​യാ​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ലു​ള്ള ദേ​ഷ്യ​വും അ​മ​ർ​ഷ​വും മൂലം കാമുകി നൽകിയ സമ്മാനം അഡ്രിയാൻ വലിച്ചെറിഞ്ഞു. കു​റ​ച്ചു കാ​ല​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം വി​വാ​ഹി​ത​നാ​യി കു​ട്ടി​ക​ളു​മു​ണ്ടാ​യി.​ഒ​രി​ക്ക​ലും തു​റ​ക്കാ​തെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ​മ്മാ​നം ക​ണ്ട കു​ട്ടി​ക​ൾ അ​ത് തു​റ​ന്നു പ​രി​ശോ​ധി​ക്കണമെന്ന് അഡ്രിയാനോട് ആവശ്യപ്പെട്ടു. നാ​ളു​ക​ൾ ക​ഴി​യും തോ​റും സ​മ്മാ​ന​ത്തി​നു​ള്ളി​ലെ​ന്ത​ന്ന ചി​ന്ത അ​ദ്ദേ​ഹ​ത്തി​ൽ ക​ല​ശ​ലാ​യി വ​ള​ർ​ന്നു. എന്നാൽ സ​മ്മാ​നം ല​ഭി​ച്ച​തി​ന്‍റെ അ​ന്‍പതാം വാ​ർ​ഷി​ക ദിനത്തിൽ ഇ​ത് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാണ് അഡ്രിയാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button