പുതുവത്സരത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നൽകാനൊരുങ്ങി ബെംഗളൂരു നഗരസഭ. സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന കുഞ്ഞിനാണ് സൗജന്യവിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബെംഗളൂരു മേയര്‍ ആര്‍ സമ്പത് രാജ് റെഡ്ഡി വ്യക്തമാക്കി.
പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്തയെ ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ബി ബി എം പി (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. ബി ബി എം പി കമ്മീഷണറുടെയും പെണ്‍കുഞ്ഞിന്റെയും പേരിലുള്ള സംയുക്ത ബാങ്ക് അക്കൗണ്ടിലായിരിക്കും പണം നിക്ഷേപിക്കുക.
Post Your Comments