തിരുവനന്തപുരം•തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ റെയ്ഡില്‍ നാലു ഹോട്ടലുകള്‍ പൂട്ടിച്ചു. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടലുകലാണ് പൂട്ടിച്ചത്. ഇവയില്‍ രണ്ട് സ്റ്റാര്‍ ഹോട്ടലുകളും ഉള്‍പ്പെടുന്നു. നഗരത്തില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന 35 ഓളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
40 ഓളം ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. ഇതില്‍ രണ്ടെണ്ണം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പല ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര വസ്തുക്കളും കണ്ടെടുത്തു. മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി. റെയ്ഡ് തുടരുകയാണ്.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം പത്തു സ്ക്വാഡുകളായി തിരിഞ്ഞാണ് റെയ്ഡ്. പൂട്ടിയ ഹോട്ടലുകള്‍ക്ക് വൃത്തിയാക്കാനായി അഞ്ചു മുതല്‍ പത്തു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പാക്കിയ ശേഷമേ വീണ്ടും തുറക്കാന്‍ അനുവദിക്കൂ.
Post Your Comments