Latest NewsNewsIndia

ദുർമന്ത്രവാദമാരോപിച്ചു 183 സ്ത്രീകളെ കൊലപ്പെടുത്തി

ന്യൂഡൽഹി: ജാർഖണ്ഡിൽ നാലു വർഷത്തിനുള്ളിൽ ദുർമന്ത്രവാദമാരോപിച്ചു 183 സ്ത്രീകളെ കൊലപ്പെടുത്തി. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ഗംഗാറാം ആഹിരാണ് വെളിപ്പെടുത്തിയത്. 42 പേരെ ഈ വർഷം നവംബർ വരെയും കഴിഞ്ഞ വർഷം 44 പേരും 2015ൽ 51 പേരും 14ൽ 46 പേരുമാണ് വധിക്കപ്പെട്ടത്.

എന്നാൽ 27 ആണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2016ലെ കണക്കുപ്രകാരം ജാർഖണ്ഡിൽ ഇങ്ങനെ കൊല ചെയ്യപ്പെട്ടവരുടെ എണ്ണം. 44 ജാർഖണ്ഡ് പൊലീസിന്റെ കണക്കു പ്രകാരമാണ്. ഒഡിഷയാണ് (24) ബ്യൂറോയുടെ ദേശീയ തലത്തിലുള്ള കണക്കുപ്രകാരം ദുർമന്ത്രവാദക്കൊലകൾക്കു രണ്ടാം സ്ഥാനത്ത്. പിന്നാലെ മധ്യപ്രദേശ് (19), ഛത്തീസ്ഗഡ് (17) എന്നീ സംസ്ഥാനങ്ങളും. 2016ൽ രാജ്യത്ത് ആകെ 134 സ്ത്രീകളെയാണു ദുർമന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button