ഒരിക്കലും കണ്ടിട്ടില്ലാത്ത അപരിചതായ വ്യക്തിക്ക് വൃക്കദാനം ചെയ്ത് സൗദി യുവാവിന്റെ മഹനീയ മാതൃക. കഴിഞ്ഞ 10 വര്‍ഷമായി വൃക്കരോഗം കാരണം കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥിക്കാണ് 34 കാരനായ യുവാവിന്റെ കാരുണ്യം കാരണം പുതുജീവിതം ലഭിച്ചത്.
മഹ്മ ജോമ അല്ബന്ന വ്യക്തിയാണ് വിദ്യാര്‍ത്ഥിയുടെ ജീവിതത്തിനു പുതുവെളിച്ചം പകര്‍ന്നു നല്‍കിയത്. ആറാം വയസു മുതല്‍ വൃക്കരോഗം കാരണം കഷ്ടപ്പെട്ട വിജിദന്‍ അല്‍-ഏനീ എന്ന വിദ്യാര്‍ത്ഥിനിക്കാണ് മഹ്മ ജോമ അല്ബന്ന വൃക്ക ദാനം ചെയ്തത്.
ഒരാള്‍ക്ക് ഒരു സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുന്നതിനു വേണ്ടി തന്റെ വൃക്ക ദാനം ചെയ്തത്. തന്റെ പ്രവൃത്തിക്കു ദൈവം പ്രതിഫലം നല്‍കുമെന്നും മഹ്മ ജോമ അല്ബന്ന പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ആരെയും അറിയിച്ചില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
10 വര്‍ഷമായി പെണ്‍കുട്ടി ഡയാലിസിസ് ചെയ്തു വരികയാണ്. പക്ഷേ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വൃക്ക മാറ്റിവെയ്ക്കലാണ് ഏകപ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തിലാണ് മഹ്മ ജോമ അല്ബന്നയുടെ കാരുണ്യം പെണ്‍കുട്ടിക്ക് ജീവിതത്തിലേക്ക് വഴിതുറന്നത്.
Post Your Comments