CricketLatest NewsNewsSports

ഇന്ത്യയ്ക്കു രോഹിത് ശര്‍മ്മയുടെ മുന്നറിയിപ്പ്

സുപ്രധാനമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു പുറപ്പെട്ട ടീം ഇന്ത്യയ്ക്കു രോഹിത് ശര്‍മ്മയുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പര നേടാന്‍ ഇതു വരെ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ശക്തിയെക്കുറിച്ച് ഇന്ത്യയ്ക്കു രോഹിത് ശര്‍മ്മ മുന്നറിയിപ്പ് നല്‍കിയത്. ലോകത്തിലെ ഏറ്റവും ശക്തമായ പേസാക്രമണനിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത് എന്ന് രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.

കാഗിസോ റബാഡ, ഡേല്‍ സ്റ്റെയ്ന്‍, വെറോണ്‍ ഫിലാന്‍ഡര്‍, മോണെ മോര്‍ക്കല്‍ തുടങ്ങിയവരെ സൂക്ഷിക്കണം. ഇതിനു പുറമെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും പരിക്ക് മാറി തിരിച്ചു വരുന്ന സ്റ്റെയിനും ഡിവില്ലിയേഴ്‌സും അപകടകാരികളാണ്. മികച്ച കളി കാഴ്ച്ച വച്ചാല്‍ ഇന്ത്യയ്ക്ക് വിജയം നേടാമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button