ആധുനിക ലോകത്ത് മനുഷ്യനെ മനസിലാക്കാനുള്ള രഹസ്യം വെളിപ്പെടുത്തി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. നിലവില്‍ ആര്‍ക്കും ലോകത്തിന്റെ എന്തു ഭാഗത്ത് ഇരുന്നും സോഷ്യല്‍ മീഡിയിലൂടെ എന്തു പറയാന്‍ സാധിക്കുമെന്നു ഒബാമ പറഞ്ഞു. പലരും ട്രോളുകളായും, അഭിപ്രായങ്ങളായും പറയുന്നത് അനാവശ്യമായ കാര്യങ്ങളാണ്. ഇതു ലോകത്തിനു ദോഷകരമാണ്. ബ്രിട്ടീഷ് രാജകുമാരന് ഹാരിയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
ഓരോ വ്യക്തികളും സ്വയം നേതൃത്വം ഏറ്റെടുത്താല്‍ അവരുടെ അഭിപ്രായങ്ങളാണ് അവതരിപ്പിക്കപ്പെടുക. ഇതു പലപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിഭിന്നമായിരിക്കാം. അതീവ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സോഷ്യല്‍ മീഡിയ നമ്മളെ പ്രേരിപ്പിക്കും. ഇതിലെ കുഴപ്പങ്ങള്‍ മനസിലാക്കാന്‍ ഓണ്‍ലൈനില്‍ നിന്നും ഓഫ്ലൈനിലേക്ക് ഇറങ്ങണം. ആധുനിക ലോകത്ത് മനുഷ്യനെ മനസിലാക്കാനായി പബ്ബിലോ, ആരാധനാകേന്ദ്രങ്ങളിലോ, അയല്‍വക്കത്തോ പോയി ആളുകളുമായി സംസാരിക്കണമെന്നും ഒബാമ പറഞ്ഞു.
Post Your Comments