ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ പാസാക്കി. മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ക്രിമിനല്‍ കുറ്റമായിട്ടാണ് ബില്ലില്‍ പറയുന്നത്. ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് മുസ്ലിം വനിതാ വിവാഹഅവകാശ ബില്‍ അവതരിപ്പിച്ചത്. ജീവനാംശം നിഷേധിക്കില്ല. ഇതു മജിസ്‌ട്രേറ്റിനു തീരുമാനിക്കാമെന്നു രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസാക്കുന്നത് സുഗമായിരുന്നു. പക്ഷേ രാജ്യസഭയില്‍ മറ്റു കക്ഷികളുടെ പിന്തുണ നേടിയാല്‍ മാത്രമേ ബില്‍ പാസാക്കാന്‍ സാധിക്കൂ. ഒവൈസി അവതരിപ്പിച്ച ഭേദഗതി വോട്ടിനിട്ട് തള്ളി. മുസ്ലീം ലീഗ് ലോക്‌സഭയില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോയി.
Post Your Comments