Latest NewsKeralaNews

അമ്മയുടെ അരുമ മകൻ അമ്മയുടെ അന്തകനായത് എൻജിനീയറിങ് കോളേജിലെ ചീത്ത സുഹൃത് വലയത്തിൽ പെട്ടതിനാലെന്ന് നാട്ടുകാർ

പേരൂർക്കട: എഞ്ചിനിയറിങ്ങ് പഠനകാലത്ത് അമ്മയ്ക്കൊപ്പം അമ്പലത്തില്‍ പോവുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ട് പോയിരുന്ന മകന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന വാർത്ത വിശ്വസിക്കാനാവാതെ നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലംമുക്ക് മണ്ണടി ലെയിനില്‍ താമസിക്കുന്നതിനായി അമ്മയുടെ കൈപിടിച്ച്‌ വന്ന ആ കുട്ടിയാണ് ഇന്ന് അമ്മയുടെ ഘാതകനായതെന്ന് വിശ്വസിക്കുന്നതെങ്ങനെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ചെറുപ്പം മുതല്‍ അവനെ ഞങ്ങള്‍ക്ക് അറിയാം.

അശോകന്‍ വിദേശത്തായിരുന്നതുകൊണ്ട് തന്നെ രണ്ട് മക്കളേയും ഒപ്പം കൂട്ടിയാണ് ദീപ എവിടെയും പോയിരുന്നത്. മൂത്ത മകള്‍ അനഘയുടെ വിവാഹം കഴിഞ്ഞതിന് ശേഷം ഇവിടെ ഈ വീട്ടല്‍ ദീപയും മകനും മാത്രമാണ് താമസിച്ചിരുന്നത്. വളരെ നല്ല സ്നേഹത്തോടെയാണ് അമ്മയും മകനും മുന്‍പോട്ട് പോയിരുന്നത്. പഠനകാലത്ത് അമ്മയ്ക്കൊപ്പം അമ്പലത്തില്‍ പോവുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ട് പോകുന്ന മകനെയുമാണ് നാട്ടുകാര്‍ക്ക് കണ്ട് പരിചയം.

ദീപ സ്ഥിരമായ അമ്പലങ്ങളില്‍ പോകുന്നയാളായിരുന്നു. ഇവരെ അമ്പലത്തില്‍ വെച്ച്‌ സ്ഥിരം കാണുന്നതുകൊണ്ട് തന്നെ എല്ലാവര്‍ക്കും സുപരിചിതയുമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ വളരെ ആക്റ്റിവായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച്‌ കാലമായി അക്ഷയ് എല്ലാവരില്‍ നിന്നും അകന്നിരുന്നു. ചെറുപ്പത്തില്‍ കൂടെ കളിച്ചിരുന്ന അയല്‍വാസികളെ പോലും പരിചയം ചിരിയിലൊതുക്കിയ അക്ഷയുടെ സൗഹൃദങ്ങള്‍ മുഴുവനും എഞ്ചിനീയറിങ്ങ് കോളേജ് കേന്ദ്രീകരിച്ചായിരുന്നു. എഞ്ചിനീയറിങ്ങ് പഠനകാലത്ത് അക്ഷയുടെ ചില മാറ്റങ്ങളാണ് അമ്മയുമായി തെറ്റി തുടങ്ങിയത്.

പഠനകാലത്ത് അക്ഷയ് ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തിട്ടും റിസല്‍ട് വന്നപ്പോള്‍ അക്ഷയ് അഞ്ചോളം വിഷയങ്ങള്‍ക്ക് തോറ്റത് അമ്മയുമായി വഴക്കുകള്‍ക്ക് തുടക്കമിട്ടിരുന്നു.പിന്നീട് ഇരുവരും തമ്മില്‍ പരസ്പരം മിണ്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. അക്ഷയ് മയക്ക് മരുന്നും മറ്റും ഉപയോഗിക്കാന്‍ തുടങ്ങിയതും കഞ്ചാവിന് അടിമയായതും അമ്മയെ മകനില്‍ നിന്നും അകറ്റി. പിന്നീട് പല തവണയായി ഇരുവരും തമ്മില്‍ വഴക്ക് കൂടി.അക്ഷയ് മാസങ്ങളായി അമ്മയുമാി മിണ്ടിയിരുന്നില്ല.

അച്ഛന്‍ അയച്ച്‌ കൊടുക്കുന്ന പണം ഉപയോഗിച്ച്‌ പുറത്ത് നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മുന്‍പ് പണത്തിന്റെ പേര് പറഞ്ഞ് വഴക്ക് കൂടിയപ്പോള്‍ അക്ഷയ് അമ്മയെ പിടിച്ച്‌ തള്ളിയെന്നാണ് സൂചന. ഇതിനെത്തുടർന്ന് ഇരുവരും മിണ്ടാട്ടമില്ലാതെയാകുകായായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button