KeralaLatest NewsNews

‘പാഠം രണ്ട്’ – സർക്കാരിനെ വീണ്ടും പരിഹസിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം•കണക്കുകളുമായി സര്‍ക്കാരിനെ വീണ്ടും പരിഹസിച്ചു ജേക്കബ് തോമസ്‌ ഐ.പി.എസ്. വാർഷികാഘോഷത്തിന് പരസ്യം നൽകാനും ഫ്ലെക്സ് സ്ഥാപിക്കാനും സർക്കാർ കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ വിമർശനം. ഓഖി ദുരന്തത്തിൽ കാണാതായവരുടെ എണ്ണം കടലിനോട് ചോദിക്കണമെന്നും പരിഹാസമുണ്ട്. പരസ്യപദ്ധതികൾ ജനക്ഷേമത്തിന് എന്ന് പറഞ്ഞാണ് ജെക്കബ് തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പാഠം രണ്ട് മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്റെ പരിഹാസം. നേരത്തെ പാഠം ഒന്ന് എന്ന തലക്കെട്ടില്‍ ഓഖി ദുരിതാശ്വാസ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്‌ രംഗത്തെത്തിയിരുന്നു.

Jacob tomas

shortlink

Related Articles

Post Your Comments

Related Articles


Back to top button